ad
Deshabhimani

print edition മോദിക്ക്‌ വീണ്ടും തരൂർ സ്‌തുതി ; പ്രതികരിക്കാതെ കോൺഗ്രസ്‌

Shashi Tharoor
വെബ് ഡെസ്ക്

Published on Jan 14, 2026, 02:50 AM | 1 min read


തിരുവനന്തപുരം

കോൺഗ്രസ്‌ പ്രവർത്തകസമിതി അംഗവും എംപിയുമായ ശശി തരൂർ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്‌തുതിച്ച്‌ രംഗത്ത്‌. ഇന്ത്യയിലെ മാവോയിസ്റ്റ് ഭീഷണി മോദി ഫലപ്രദമായി നേരിട്ടുവെന്ന്‌ ‘പ്രൊജക്റ്റ് സിൻഡിക്കറ്റി'ലാണ്‌ തരൂർ ലേഖനം എഴുതിയത്‌.


‘‘ഉരുക്കുമുഷ്‌ടി പ്രയോഗത്തോടൊപ്പം വികസനത്തിന്റെ "സാന്ത്വനസ്‌പർശം’ കൂടി ചേർന്നതാണ് ഈ വിജയത്തിന് കാരണം. 2013-ൽ 126 ജില്ലകളിലുണ്ടായിരുന്ന മാവോയിസ്റ്റ് സ്വാധീനം കഴിഞ്ഞ വർഷത്തോടെ 11 ജില്ലകളിലേക്ക് ചുരുങ്ങിയത് നിർണായക വിജയമാണ്‌. ജനങ്ങൾക്ക്‌ ഭക്ഷണം, പാർപ്പിടം, ആരോഗ്യം തുടങ്ങിയവയെല്ലാം സർക്കാർ നൽകുന്നു’’ തരൂർ എഴുതി.


നേരത്തേയും മോദി സർക്കാരിനെ സ്‌തുതിച്ചുകൊണ്ട്‌ ലേഖനങ്ങളെഴുതുകയും പ്രസംഗിക്കുകയുംചെയ്‌തിട്ടുണ്ട്‌. എന്നാൽ കോൺഗ്രസ്‌ നേതൃത്വം വിശദീകരണം തേടിയിട്ടില്ല. കോൺഗ്രസിനും ബിജെപിക്കുമിടയിലെ പാലമാണ്‌ തരൂർ എന്ന വിമർശനവും ഉയരുന്നുണ്ട്‌. ലേഖനം പുറത്തുവന്നിട്ടും നേതാക്കൾ പ്രതികരിച്ചിട്ടുമില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home