ad
Deshabhimani

print edition സുസ്ഥിര വികസനത്തിൽ 
കേരളം മാതൃക : ഡോ. ശകുന്തള തിൽസ്റ്റഡ്‌

Shakuntala Haraksingh Thilsted
വെബ് ഡെസ്ക്

Published on Feb 16, 2026, 12:49 AM | 1 min read


തിരുവനന്തപുരം

ഭക്ഷ്യസംവിധാനങ്ങളുടെ സുസ്ഥിര വികസനത്തിലും ജനങ്ങൾക്ക്‌ പോഷകമൂല്യമുള്ള ഭക്ഷണം നൽകുന്നതിലും കേരളം മാതൃകയാണെന്ന്‌ ലോക ഫുഡ്‌ പ്രൈസ്‌ ജേതാവ്‌ ഡോ. ശകുന്തള ഹരക്‌സിങ്‌ തിൽസ്റ്റഡ്‌.


പോഷകസമൃദ്ധമായ കാർഷിക ഉൽപ്പന്നങ്ങളിലാണ് കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാനുള്ള കരുത്തും ഉറപ്പാക്കുന്നു. പുറത്തുനിന്നുള്ള ഭക്ഷ്യവിതരണത്തെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇത്‌ സഹായിക്കുന്നുണ്ട്‌. മറ്റ്‌ രാജ്യങ്ങൾക്ക്‌ കേരളത്തിലെ ഈ മാതൃകകളിൽനിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്‌ട്ര കോൺഫറൻസിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ അവർ പറഞ്ഞു.


വിശാലമായ കടൽത്തീരവും അനേകം കായലുകളും പുഴകളുമുള്ള കേരളം മത്സ്യവിഭവങ്ങളാൽ സമ്പന്നമാണ്. മിനറലുകൾ, ഫാറ്റി ആസിഡുകൾ, ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീനുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമായ മത്സ്യവിഭവങ്ങൾ കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും അത്യന്താപേക്ഷിതമാണ്. ഇ‍ൗ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി മത്സ്യവ്യവസായ രംഗത്ത്‌ നേട്ടം കൈവരിക്കാൻ കേരളത്തിന്‌ സാധിക്കുന്നുണ്ടെന്നും ശകുന്തള പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home