ad
Deshabhimani

print edition കോൺഗ്രസ്‌ നേതാക്കൾ ക‍ൂടെനിന്ന്‌ ചതിച്ചു; ഷാജി കോടങ്കണ്ടത്ത്‌ പരാതി നൽകി

SHAJI KODANKANDATH
വെബ് ഡെസ്ക്

Published on Jul 16, 2026, 12:52 AM | 1 min read

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം കോൺഗ്രസ്‌ നേതാക്കൾ ക‍ൂടെനിന്ന്‌ ചതിച്ചെന്ന് കെപിസിസി സെക്രട്ടറിയും ഒല്ലൂരിൽ യുഡിഎഫ്‌ സ്ഥാനാർഥിയുമായിരുന്ന ഷാജി ജെ കോടങ്കണ്ടത്ത്‌. ഇക്കാര്യവും ഡിസിസി പ്രസിഡന്റ്‌ ജോസഫ്‌ ടാജറ്റിന്റെ ഒത്താശയോടെ തനിക്കെതിരെ കുപ്രചാരണം നടത്തിയെന്നും കാണിച്ച്‌ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫിനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും ഷാജി പരാതി നൽകി.


നിയമസഭാ തെരഞ്ഞെടുപ്പിൽ ഡിസിസി പ്രസിഡന്റ്‌ ജോസഫ്‌ ടാജറ്റിന്റെ വീഴ്‌ച ചൂണ്ടിക്കാട്ടി ഷാജി നേരത്തെ കെപിസിസിക്ക്‌ പരാതി നൽകി. ഒല്ലൂരിൽ ഷാജി മെറിറ്റ്‌ ഡേ സംഘടിപ്പിച്ചതിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കെപിസിസിക്കും ഡിസിസിക്കും പരാതി നൽകി. പാർടിക്കാർപോലും ഉന്നയിക്കാത്ത ആരോപണം ചേർത്ത്‌ തനിക്കെതിരെ പത്രങ്ങൾക്ക് വാർത്ത നൽകിയെന്നും ഷാജി പരാതിയിൽ പറഞ്ഞു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home