വെറ്ററിനറി സർവകലാശാലാ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐ വിജയഗാഥ

ഗൗരി നന്ദന, ഗൗതം ദാസ്, സിദ്ധാർഥൻ
തൃശൂർ: വെറ്ററിനറി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം തുടർന്ന് എസ്‌എഫ്‌ഐ. നാമനിർദേശ പത്രിക സമർപ്പിക്കൽ പൂർത്തിയായപ്പോൾ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സർവകലാശാല രൂപീകരിച്ചത് മുതൽ എസ്‌എഫ്‌ഐയാണ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്.
ആവണി സോമൻ, ഹരി ഗോവിന്ദ്
പൂക്കോട് സിവിഎസിലെ വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി ബിരുദ വിദ്യാർഥി ആവണി സോമൻ പ്രസിഡന്റായും മണ്ണുത്തി സിവിഎസിലെ വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡറി ബിരുദ വിദ്യാർഥി എസ് ആർ സിദ്ധാർഥൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ: എൻ ബി ഗൗരി നന്ദന ( ബിടെക് ഡെയ്‌റി ടെക്‌നോളജി, സിഡിഎസ്‌ടി കൊല്ലമേട് ), ആർ ഹരിഗോവിന്ദ് (ബിടെക് ഡെയ്‌റി ടെക്‌നോളജി, വികെഐഡിഎഫ് മണ്ണുത്തി). സെക്രട്ടറി: പി സി ഗൗതംദാസ് (ബിടെക് ഡെയ്‌റി ടെക്‌നോജളി, സിഡിഎസ്‌ടി പൂക്കോട്).
‘നിഷ-്പക്ഷതയുടെ നിശ്ശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർഥിത്വം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.










0 comments