ad
Deshabhimani

സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് ഐതിഹാസിക വിജയം

sfi school.png
വെബ് ഡെസ്ക്

Published on Aug 14, 2025, 09:59 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഐതിഹാസിക വിജയം. സംസ്ഥാനത്തെ 675 വിദ്യാലയങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 589 ഇടങ്ങളിലും എസ്‌എഫ്‌ഐ വിജയക്കൊടി പാറിച്ചു.


വലതുപക്ഷ വർഗ്ഗീയ അരാഷ്ട്രീയ വാദികൾക്ക് ഏറ്റ കനത്ത പ്രഹരമാണ് ഇ‍ൗ തിരഞ്ഞെടുപ്പ് ഫലമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ്‌ സഞ്ജീവ്‌, പ്രസിഡന്റ്‌ എം ശിവപ്രസാദ്‌ എന്നിവർ പറഞ്ഞു. കേരളത്തിലെ സർവ്വകലാശാലകളിലും പൊതു വിദ്യാഭാസ സ്ഥാപങ്ങളിലേക്കും ഇരച്ചുകയറുന്ന മത വർഗ്ഗീയതയെ ചെറുത്തുതോല്പിക്കുന്ന എസ്എഫ്ഐ യുടെ നിലപാടിന് ലഭിച്ച അംഗീകാരമാണ് ഈ ഐതിഹാസിക വിജയം. എസ്എഫ്ഐ യുടെ വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി അഭിവാദ്യം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ സംഘടനാപരമായി തിരഞ്ഞെടുപ്പ് നടന്ന 89 സ്കൂളുകളിൽ 86 ലും എസ്എഫ്ഐക്ക് വിജയിച്ചു. കണ്ണൂരിൽ 111 സ്‌കൂളുകളിൽ 93 ഇടത്തും മലപ്പുറത്ത്‌ ഒൻപതിൽ ആറിടത്തും കൊല്ലത്ത്‌ 115ൽ 105 ഇടത്തും പാലക്കാട്‌ 83 ൽ 74 ഇടത്തും കാസർകോട് 53 ൽ 43 സ്കൂളുകളിലും കോഴിക്കോട് 59ൽ 38 സ്കൂളുകളിലും വയനാട് ജില്ലയിൽ 4 ൽ 3 സ്കൂളുകളിലും തൃശ്ശൂർ ജില്ലയിൽ 25ൽ 23 സ്കൂളുകളിലും എറണാകുളം ജില്ലയിൽ 9ൽ 9 സ്കൂളുകളിലും ഇടുക്കി ജില്ലയിൽ 25ൽ 25 സ്കൂളുകളിലും കോട്ടയം ജില്ലയിൽ 8ൽ 8 സ്കൂളുകളിലും ആലപ്പുഴ ജില്ലയിൽ 44ൽ 43 സ്കൂളുകളിലും പത്തനംതിട്ട ജില്ലയിൽ 36ൽ 33 സ്കൂളുകളിലും വിജയം നേടാൻ വേണ്ടി എസ്എഫ്ഐക്ക് സാധിച്ചു.
കണ്ണൂരിലെ പിണറായി വേങ്ങാട്, കൂത്തുപറമ്പ് മാലൂർ ഹയർ സെക്കൻഡറി, കോളയാട്, അഞ്ചരക്കണ്ടി എന്നീ സ്‌കൂളുകൾ കെഎസ്‌യു–എംഎസ്‌എഫ്‌ സഖ്യത്തിൽ നിന്ന്‌ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. വർഷങ്ങൾക്കു ശേഷം പാനൂർ കൊളവലൂർ 18 സീറ്റിലും ഇരിട്ടി ചാവശ്ശേരിയിൽ 23 സീറ്റിലും മട്ടന്നൂർ എടയന്നൂരിൽ 13 സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു.
മലപ്പുറം വണ്ടൂർ വിഎംസി യിൽ തുടർച്ചയായ 51–ാം വർഷവും എസ്എഫ്ഐ ഉജ്ജ്വലമായ വിജയം കൈവരിച്ചു. കൊല്ലം ജില്ലയിലെ ജിഎച്ച്എസ്എസ് ചിതര, വിഎച്ച്എസ്എസ് മഞ്ഞപ്പാറ, കെപിഎം എച്ച് എസ് എസ് റോഡ് വിള, എൻ ടി ഡി എം അലൂര്, സെന്റ് സ്റ്റീഫൻസ് പത്തനാപുരം, ജിഎച്ച്എസ്എസ് പോരുവഴി, ജിഎച്ച്എസ്എസ് പനയനാർകാവ് എന്നീ സ്കൂളുകൾ കെഎസ്‌യുവിൽ നിന്നും ജിഎച്ച്എസ്എസ് അരൂര്, വിഎച്ച്എസ്എസ് എടമൺ, എസ് ജി എസ് കൊട്ടാരക്കര, എ പി പി എം വി എച്ച് എസ് എസ് കുന്നിക്കോട് തുടങ്ങിയ സ്കൂളുകൾ എഐഎസ്‌എഫിൽ നിന്നും തിരിച്ചുപിടിക്കാൻ എസ്എഫ്ഐക്ക് സാധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home