ad
Deshabhimani

നെറ്റ് അപേക്ഷ സമര്‍പ്പണത്തിന്റെ അപാകതകൾ പരിഹരിക്കണം: എസ്എഫ്ഐ

sfi on neet pg
വെബ് ഡെസ്ക്

Published on May 16, 2026, 08:50 PM | 1 min read

തിരുവനന്തപുരം: എന്‍ടിഎ നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ അപേക്ഷ സമര്‍പ്പണത്തിന്റെ അപാകതകള്‍ ഉടൻ പരിഹരിക്കണമെന്ന് എസ്എഫ്ഐ. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ എന്‍ടിഎയുടെ പരീക്ഷ നടത്തിപ്പിന്റെ സുതാര്യത സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നുണ്ട്. നെറ്റ് അപേക്ഷ പോർട്ടൽ തുടർച്ചയായി തകരാറിലാകുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാനാകുന്നില്ല.


തകരാറുകള്‍ പരിഹരിക്കണമെന്നും അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദും സെക്രട്ടറി പി എസ് സഞ്ജീവും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home