എംജിയിൽ എസ്എഫ്ഐ തേരോട്ടം; ആലുവ യുസി കോളേജിൽ കെഎസ്‌യുവിന്റെ ആറ് വർഷത്തെ കോട്ടപൊളിച്ച് എസ്എഫ്ഐ

എറണാകുളം: എംജി സർവകലാശാലയിലെ കോളേജുകളിലെ യൂണിയൻ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് മിന്നും വിജയം. ആലുവ യുസി കോളേജിൽ ആറ് വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യുവിൽ നിന്ന് എസ്എഫ്ഐ യൂണിയൻ തിരിച്ച് പിടിക്കുന്നത്.
കോട്ടയം സി എം എസ് കോളേജും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജും ഇത്തവണ എസ്എഫ്ഐ തിരിച്ചുപിടിച്ചു. ഭാരത് മാതാ ലോ കോളേജ് ഇത്തവണയും എസ്എഫ്ഐക്ക് നിലനിർത്താനായി. സർവകലാശാലയ്ക്ക് കീഴിലുള്ള ഭൂരിഭാഗം കോളേജുകളിലും എസ്‌എഫ്‌ഐ പാനൽ മികച്ച വിജയമാണ് കരസ്ഥമാക്കിയത്.








0 comments