അടിച്ചമർത്താനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കും; പോലീസ് നരനായാട്ടിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും: പി എസ് സഞ്ജീവ്

പരിക്കേറ്റ എസ്എഫ്ഐ പ്രവർത്തകർ, പി എസ് സഞ്ജീവ്
തിരുവനന്തപുരം: പാളയത്ത് എസ്എഫ്ഐക്ക് നേരെ കെഎസ്‍യുവിൻ്റേയും പൊലീസിൻ്റേയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. അടിച്ചമർത്താൻ ആണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനാണ് തീരുമാനമെന്ന് സഞ്ജീവ് ഫേസ്ഹൃബുക്കിൽ കുറിച്ചു.
എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ മനേഷ് എന്നിവർക്ക് ഏറ്റ മർദ്ദനത്തിന്റെ ചിത്രമാണിത് 15 വിദ്യാർത്ഥികൾക്കാണ് സാരമായി പരിക്കേറ്റത്. മുഴുവൻ പേരും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടിയെന്നും സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കേരളത്തിൽ അധികാരത്തിൽ വന്ന യുഡിഎഫ് ഗവൺമെന്റ് ആദ്യ മാസങ്ങളിൽ എസ്എഫ്ഐ പ്രവർത്തകരോട് കാണിച്ച "ജനാധിപത്യം" ആണ് ചുവടെ. സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ സമഗ്ര വിജയം നേടിയതാണോ എസ്എഫ്ഐ ചെയ്ത കുറ്റം. സമാധാനപരമായി സെക്രട്ടറിയേറ്റിലേക്ക് ആഹ്ലാദപ്രകടനം നടത്തിയിരുന്ന എസ്എഫ്ഐ പ്രവർത്തനകർക്ക് നേരെ കല്ലെറിഞ്ഞത് കെഎസ് യു പ്രവർത്തകരാണ്. ഇരുപതോളം വരുന്ന കെഎസ്‌യു പ്രവർത്തകർക്ക് ഞങ്ങളെ എറിയാനും തല്ലാനും ഉള്ള സഹായങ്ങൾ ചെയ്യുകയായിരുന്നു ഇന്നലെ പോലീസ്. അതിന്റെ തുടർച്ചയിൽ പോലീസ് വക മർദ്ദനം വേറെ. അടിച്ചമർത്താൻ ആണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനാണ് തീരുമാനം. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ മനേഷ് എന്നിവർക്ക് ഏറ്റ മർദ്ദനത്തിന്റെ ചിത്രമാണിത് 15 വിദ്യാർത്ഥികൾക്കാണ് സാരമായി പരിക്കേറ്റത്. മുഴുവൻ പേരും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. എന്ത് കാരണത്താലാണ് ഈ നരനായാട്ട്? എന്താണ് എസ്എഫ്ഐ ചെയ്ത കുറ്റം? അങ്ങേയറ്റം പ്രതിഷേധം ഇതിന്റെ ഭാഗമായി രേഖപ്പെടുത്തുന്നു. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം പോലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐ സംഘടിപ്പിക്കും.
അടിച്ചമർത്താൻ ആണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കും









0 comments