ad
Deshabhimani

സംസ്‌കൃത സർവകലാശാല തിരഞ്ഞെടുപ്പ് : എസ്എഫ്ഐക്ക് ഐതിഹസിക വിജയം

SFI flag
വെബ് ഡെസ്ക്

Published on Oct 07, 2025, 09:27 PM | 2 min read

തിരുവനന്തപുരം: സംസ്കൃത സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ് ആദ്യഘട്ടം പൂർത്തിയായപ്പോൾ 20 സീറ്റുകളിൽ 17 ഇടത്തും എസ്എഫ്ഐ വിജയിച്ചു. നിഷ്‌പക്ഷതയുടെ നിശബ്ദതയല്ല, നിലപാടുകളുടെ സമരമാണ് വിദ്യാർഥിത്വം", എന്ന മുദ്രവാക്യമുയർത്തിപിടിച്ചു കൊണ്ടാണ് എസ് എഫ് ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്.


പ്രധാന സർവകലാശാല ക്യാമ്പസായ കാലടി സർവകലാശാല ക്യാമ്പസുൾപ്പടെ സർവകലാശാലയ്ക്ക് കീഴിലുള്ള തിരുവനന്തപുരം,പന്മന,ഏറ്റുമാനൂർ,കൊയിലാണ്ടി,പയ്യന്നൂർ തുടങ്ങിയ സബ് സെന്ററുകളിൽ എസ്എഫ്ഐ ഉജ്ജ്വല വിജയം നേടി യൂണിയൻ നിലനിർത്തി. വിദ്യാർത്ഥി പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുകയും സർവകലാശാലകളിൽ ഇരച്ചു കയറുന്ന കാവി വൽക്കരണത്തെ പ്രതിരോധിച്ചും വലതുപക്ഷ അരാഷ്ട്രീയ കൂട്ടങ്ങളുടെ വെല്ലുവിളികളെ നേരിട്ടുകൊണ്ടും കലാലയങ്ങളിൽ സർഗാത്മകമായ പ്രവർത്തനങ്ങൾ നടത്തിയും കഴിഞ്ഞ കാലയളവിൽ എസ് എഫ് ഐ നടത്തിയ ആകെ പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് സംസ്‌കൃതം സർവകലാശാല തിരഞ്ഞെടുപ്പിൽ നേടിയ വിജയം.


മലയാളം ഡിപ്പാർട്മെന്റിൽ നിന്നും അപ്സര എസ് ജയരാജൻ വിജയിച്ചു. സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ് നിന്നും അർച്ചന പി എസ് വിജയിച്ചു. ജനറൽ ആൻഡ് കമ്പാരിറ്റീവ് ലിറ്ററേച്ചർ ഡിപ്പാർട്മെന്റിൽ നിന്ന് അതുല്യ കെ എൽ വിജയിച്ചു. ഡാൻസ് ഡിപ്പാർട്മെന്റ് നന്ദഗോപൻ ആർ, വ്യാകരണ ഡിപ്പാർട്മെന്റ് നിന്നും അമയ, ഹിസ്റ്ററി ആൻഡ് മ്യൂസിയോളജി ഡിപ്പാർട്മെന്റ് നിന്നും ശ്രദ്ധ സി പി, വേദന്താ ആൻഡ് വേദിക് ഡിപ്പാർട്മെന്റ് നിന്നും അമൃത ലൈജു, സോഷ്യോളജി ഡിപ്പാർട്മെന്റ് ദേവിക രാജ്,

ജോഗ്രാഫി അളകനന്ദ കെ, എന്നിവരും സാഹിത്യ ആൻഡ് മാനുസ്ക്രിപ്റ്റ്യോളജി അഭിരാമിയും ഹിന്ദി ഡിപ്പാർട്മെന്റ്നിന്നും വരുണും എതിരില്ലാതെ വിജയിച്ചു.


ഇലക്ഷൻ കഴിഞ്ഞപ്പോൾ മുഴുവൻ ജനറൽ സീറ്റുകളിലും എസ് എഫ് ഐ ക്ക് വിജയിക്കാൻ സാധിച്ചു. പതിനൊന്നു സീറ്റുകളിലേക്കായി നടന്ന മത്സരത്തിൽ പതിനൊന്ന് സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു. ചെയർപേഴ്സൺ സ്ഥാനത്തേക്കായി മത്സരിച്ച ശ്യാംജിത്ത് 523 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ 784 വോട്ടുകളോടെ വിജയിച്ചു. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച നിരഞ്ജന വിശ്വം 771 വോട്ടുകളോടെ വിജയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അമൽ ദേവ് 737 വോട്ടുകളോടെ വിജയിച്ചു.


ലേഡി റപ്പ് സ്ഥാനത്തേക്ക് മത്സരിച്ച ഫസ്ന എം 494 വോട്ടുകളോടെ വിജയിച്ചു. ഒന്നാം വർഷ പി ജി റപ്പ് മുഹമ്മദ്‌ മിഥിലാജ് 183 വോട്ടുകളോടെ വിജയിച്ചു. രണ്ടാം വർഷ പി ജി റപ്പ് സദ്ധീർത് സുധാകരൻ 284 വോട്ടുകളോടെ വിജയിച്ചു. ഫസ്റ്റ് ഡി സി റപ്പ് സംഗീത് ഷാജി 130 വോട്ടുകളോടെ വിജയിച്ചു. സെക്കന്റ്‌ ഡി സി റപ്പ് ഐശ്വര്യ മാധവ് 71 വോട്ടുകളോടെ വിജയിച്ചു. 20 യുയുസി സീറ്റുകളിൽ 17 സീറ്റുകളിലും എസ്എഫ്ഐ വിജയിച്ചു.


എസ് എഫ് ഐയുടെ ഐതിഹാസിക വിജയത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രസിഡന്റ്‌ എം ശിവപ്രസാദ് എന്നിവർ അഭിവാദ്യം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home