മഞ്ചേരി മെഡിക്കൽ കോളേജ് യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തു

എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദപ്രകടനം
മഞ്ചേരി: അരാഷ്ട്രീയ കൂട്ടുകെട്ട് തകർത്ത് മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. ചെയർമാനും യുയുസിയും ഉൾപ്പെടെ മൽസരിച്ച 16ൽ 13 സീറ്റിൽ വിജയിച്ചാണ് ചരിത്രനേട്ടം. കെഎസ്‍യു, എംഎസ്എഫ്, ഫ്രട്ടേണിറ്റി ഉൾപ്പെടെയുള്ളവർ ചേർന്ന ഇൻഡിപെൻഡൻസ് എന്ന സഖ്യത്തെ തകർത്ത്, നാലുവർഷത്തിനുശേഷമാണ് എസ്എഫ്ഐ യൂണിയൻ പിടിച്ചെടുക്കുന്നത്.
യുയുസി (യുജി-പിജി): ഡോ. ആവണി മോഹൻ, യുയുസി(യുജി): സി ടി മുഹമ്മദ് നസീബ്. കിരൺ ആർ അശോക്( ചെയർ പേഴ്സൺ), ശ്രാവൺ എസ് വിജയ് (വൈസ് ചെയർ പേഴ്സൺ), ജാനവി ലക്ഷ്മി ( വനിത വൈസ് ചെയർ പേഴ്സൺ), മുഹമ്മദ് ഇമ്രാൻ( ജനറൽ സെക്രട്ടറി), മുഹമ്മദ് സിയാൻ പി ഹാഷിഖ്( ജോ. സെക്രട്ടറി), എം എ അനുഷ( സ്പോർട്സ് സെക്രട്ടറി), എ എസ് റോസ് മരിയ( മാഗസിൻ എഡിറ്റർ) എന്നിവരാണ് ജനറൽ സീറ്റിൽ ജയിച്ച എസ്‌എഫ്‌ഐ സ്ഥാനാർഥികൾ.
ഇതിന് പുറമെ 2021, 2023, 2025 ബാച്ച് പ്രതിനിധികളായും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് സിയാൻ, ആയിശ തമന്ന, ഗ്രീഷ്മ പ്രജിത്ത് എന്നിവർ ബാച്ചിന്റെയും പ്രതിനിധിയായി.











0 comments