ad
Deshabhimani

‘സംഘി വി സി അറബിക്കടലിൽ’; രാജ്‌ഭവനിൽ അലയടിച്ച്‌ വിദ്യാർഥി പ്രതിഷേധം

sfi protest.png
വെബ് ഡെസ്ക്

Published on Jul 10, 2025, 02:22 PM | 1 min read

തിരുവനന്തപുരം: സർവകലാശാലകളെ കാവിവൽക്കരിക്കാൻ ഗവർണറെ ഉപയോഗിച്ച് ആർഎസ്‌എസ്‌ നടത്തുന്ന ശ്രമങ്ങൾക്കെതിരെ രാജ്‌ഭവൻ മാർച്ചുമായി എസ്‌എഫ്‌ഐ. മാർച്ചിനെ അഭിവാദ്യം ചെയ്തുകൊണ്ട് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി സംസാരിച്ചു.


രാജ്ഭവനിലേക്ക്‌ മാർച്ച്‌ നടത്തിയ എസ്‌എഫ്‌ഐ പ്രവർത്തകരെ ബാരിക്കേഡും ജലപീരങ്കിയുമപയോഗിച്ച്‌ പൊലീസ്‌ തടഞ്ഞു. സംഘി വിസി അറബിക്കടിലിൽ എന്ന ബാനറുയർത്തിയാണ്‌ വിദ്യാർഥികൾ രാജ്‌ഭവനിലേക്കെത്തിയത്‌. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്‌.


ആർഎസ്‌എസിന്‌ വേണ്ടി കേരളത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനും തകർക്കാനുമുള്ള ആർഎസ്‌എസ്‌ നീക്കം എതിർത്ത വിദ്യാർഥികളെ അറസ്‌റ്റ്‌ ചെയ്തതിൽ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ വ്യാഴാഴ്‌ച സംസ്ഥാനവ്യാപകമായി പഠിപ്പ്‌ മുടക്കിയിരുന്നു. ഇതിനെ തുടർന്നാണ് രാജ്ഭനിലേക്കും ജില്ലകളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കുമുൾപ്പെടെ എസ്എഫ്ഐ മാർച്ച് നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home