പൊളിറ്റിക്കൽ ജെൻസി; പോളിയിലും എസ്എഫ്ഐ

കോഴിക്കോട് വെസ്റ്റ് ഹിൽ ഗവ പോളിടെക്നിക്ക് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും വിജയിച്ച എസ്എഫ്ഐ പ്രവർത്തകരുടെ ആഹ്ലാദം
തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളേജ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. അധികാര ദുർവിനിയോഗത്തിനും വർഗീയ ധ്രുവീകരണശ്രമങ്ങൾക്കും വിദ്യാർഥികൾ ചുട്ട മറുപടി നൽകി. ആകെയുള്ള 55 യൂണിയനുകളിൽ 45ലും എസ്എഫ്ഐ വിജയിച്ചു. ഇതിൽ 5 യൂണിയനുകളും എസ്എഫ്ഐ പിടിച്ചെടുത്തതാണ്. കെഎസ്‍യു, എംഎസ്എഫ്, എബിവിപി കൂട്ടുകെട്ടുകളെ തകർത്തെറിഞ്ഞാണ് എസ്എഫ്ഐയെ വിദ്യാർഥികൾ നെഞ്ചോട് ചേർത്തത്.
കേരള, കണ്ണൂർ സർവകലാശാലകളിലേക്ക് നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലും എസ്എഫ്ഐ മിന്നുംവിജയം നേടി. ഭൂരിപക്ഷം കോളജുകളിലും പ്രധാന സീറ്റുകളിലടക്കം എസ്എഫ്ഐ സ്ഥാനാർഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കണ്ണൂരിൽ 77 കോളജുകളിൽ 32 ഉം കേരളയിൽ 41 ഉം കോളജ് യൂണിയനുകളിൽ നേരത്തെ എതിരില്ലാതെ എസ്എഫ്ഐ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
സ്കൂൾ പാർലമെന്റുകളിലേക്ക് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിലും എസ്എഫ്ഐക്കായിരുന്നു മുൻതൂക്കം.










0 comments