ad
Deshabhimani

'മിസ്റ്റർ മോദി, കേരളത്തിലുള്ളതും കുട്ടികളാണ്'; കേന്ദ്ര സർക്കാരിനെതിരെ സമര പ്രഖ്യാപനവുമായി എസ്എഫ്ഐ

Sanjeev PS
വെബ് ഡെസ്ക്

Published on Nov 02, 2025, 05:23 PM | 1 min read

തിരുവനന്തപുരം: കേന്ദ്രം നടപ്പാക്കുന്ന വിദ്യാർഥി വിരുദ്ധ നയങ്ങൾക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപനം നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.


മിസ്റ്റർ മോദി, കേരളത്തിലുള്ളതും കുട്ടികളാണ് എന്നതാണ് മുദ്രാവാക്യം. 169 ബിആർസികളിൽ തുക ലഭിക്കാനുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ടവരും ഭിന്നശേഷി കുട്ടികളും ഉൾപ്പടെ ഉള്ളവർക്ക് അവകാശം നിഷേധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ബിടിആർ ഭവനിൽ നവംബർ അഞ്ചിന് പരിപാടി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ഘട്ടമായി തിരിച്ച് ജില്ലാതലത്തിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. രാജ്ഭവനിലേക്ക് എല്ലാ ജില്ലകളിൽ നിന്നുമുള്ള വിദ്യാർഥികളെ പങ്കെടുപ്പിച്ചും മാർച്ച് സംഘടിപ്പിക്കും.


എസ്എസ്കെ ഫണ്ട് ഉൾപ്പെടെയുള്ളവ സംസ്ഥാനത്തിന് നൽകാതെ തടഞ്ഞ് വെച്ചിരിക്കുകയാണ്. വിവിധ വിദ്യാർഥി സംഘടനകളും മന്ത്രിമാരും ഇതിന്റെ ഭാഗമാകും. കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന് ആവശ്യങ്ങൾ ഉന്നയിച്ച് ഒരു ലക്ഷം ഇ-മെയിൽ അയക്കും.


കാർഷിക സർവകലാശാലയിൽ മിനുട്ട്സ് അടക്കം തിരുത്തി വി സി നിരന്തരം വിദ്യാർഥി വിരുദ്ധ നിലപാട് സ്വീകരിച്ചു. ഫീസ് വർധനവിന തുടർന്ന് വിദ്യാർഥികൾ പഠിപ്പ് നിർത്തി പോകുന്ന സാഹചര്യം ഉണ്ടായി. സർവകലാശാലയിലും പുറത്തും എസ്എഫ്ഐ കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്- പി എസ് സഞ്ജീവ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home