ad
Deshabhimani

'കേരള സ്റ്റോറി 2' വിദ്വേഷ പ്രചാരണത്തിനെതിരെ എസ്എഫ്ഐ; പൊറോട്ടയും ബീഫും വിളമ്പി പ്രതിഷേധം

SFI.jpg
വെബ് ഡെസ്ക്

Published on Feb 20, 2026, 07:10 AM | 1 min read

തിരുവനന്തപുരം: കേരളത്തെ വീണ്ടും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'ദി കേരള സ്റ്റോറി 2' സിനിമയ്ക്കെതിരെ എസ്എഫ്ഐയുടെ വേറിട്ട പ്രതിഷേധം. സിനിമയുടെ ട്രെയിലറിലെ വിദ്വേഷ പ്രചാരണത്തിനെതിരെ ഇന്ന് തിരുവനന്തപുരം മാനവീയം വീഥിയിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊറോട്ടയും ബീഫും വിളമ്പി പ്രതിഷേധിക്കും.


സിനിമയുടെ ട്രെയിലറിൽ മലയാളി സ്ത്രീകളെയും കേരളത്തിലെ ഭക്ഷണ സംസ്‌കാരത്തെയും മോശമായി ചിത്രീകരിക്കുന്ന ഒരു രംഗമുണ്ട്. ബീഫ് കഴിക്കാൻ വിസമ്മതിക്കുന്ന യുവതിയെ ബലം പ്രയോഗിച്ച് കഴിപ്പിക്കാൻ ശ്രമിക്കുന്നതാണ് ഈ രംഗം.


കേരളത്തിലെ മതസൗഹാർദ്ദത്തെയും മതേതര പാരമ്പര്യത്തെയും തകർക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണിതെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇതിനെതിരെ 'ദി റിയൽ കേരള സ്റ്റോറി' എന്ന ക്യാമ്പയിൻ്റെ ഭാഗമായാണ് പ്രതിഷേധം.


സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും സിനിമയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു. മതേതര കേരളത്തെ വിദ്വേഷത്തിന്റെ വിളനിലമാക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു.


തിരുവനന്തപുരത്തിന് പുറമെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലും സമാനമായ രീതിയിൽ ബീഫ് ഫെസ്റ്റുകൾ സംഘടിപ്പിക്കാൻ എസ്എഫ്ഐ തീരുമാനിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home