print edition യുജിസി നെറ്റ് ക്രമക്കേട്; എൻടിഎ പിരിച്ചുവിടുംവരെ രാജ്യവ്യാപക പ്രക്ഷോഭം: ആദർശ് എം സജി

കൊല്ലം: വിദ്യാർഥികളുടെ ഭാവി തുലയ്ക്കുന്ന ദേശീയ പരീക്ഷാ ഏജൻസി പിരിച്ചുവിടുംവരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം സജി. എൻടിഎ എന്നത് ദേശീയ ടോർച്ചർ ഏജൻസിയായി മാറി. കൃത്യമായി പരീക്ഷ നടത്താനോ വിദ്യാർഥികളെ ചേർത്തുപിടിക്കാനോ ഏജൻസിക്ക് കഴിവില്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് നെറ്റ് പരീക്ഷയിലെ ക്രമക്കേട്.
10 വർഷത്തിനിടെ ചോദ്യപേപ്പർ ചോർച്ച തുടർക്കഥയായി. 23 വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. ബിജെപി നേതാക്കൾക്ക് ലക്ഷങ്ങൾ കൈക്കൂലി നൽകിയാൽ എളുപ്പത്തിൽ പരീക്ഷ വിജയിക്കാനുള്ള സംവിധാനമായി എൻടിഎ മാറി. ചാറ്റ് ജിപിടി ഉപയോഗിച്ചാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നത്.
ഇതിനെതിരെ സമരം ചെയ്യുന്ന വിദ്യാർഥികളെ വി ഡി സതീശൻ സർക്കാർ തല്ലിച്ചതയ്ക്കുകയാണ്. സംഘപരിവാർ നിയന്ത്രിക്കുന്ന വി ഡി സതീശൻ സർക്കാർ പറയുന്നതുപോലെ പ്രവർത്തിക്കാതെ വിദ്യാർഥികൾക്കുവേണ്ടി നിൽക്കാൻ പൊലീസ് തയ്യാറാകണമെന്നും ആദർശ് പറഞ്ഞു.









0 comments