ചിദംബരത്തിനെതിരായ ലൈംഗികാതിക്രമ കേസ്: യുവനടിയുടെ രഹസ്യമൊഴിയെടുക്കും

ചിദംബരം
കൊച്ചി: ചലച്ചിത്ര സംവിധായകൻ ചിദംബരത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ പരാതി നൽകിയ യുവനടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. നിലവിൽ വിദേശത്താണ് യുവതി. രണ്ട് ദിവസത്തിനുള്ളിൽ കേരളത്തിലെത്തി മജിസ്‌ട്രേട്ടിനുമുന്നിൽ രഹസ്യമൊഴി നൽകും. ഇതിന് ശേഷം ചിദംബരത്തെ ചോദ്യംചെയ്യും.
കഴിഞ്ഞദിവസമാണ് നടിയുടെ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസ് ചിദംബരത്തിനെതിരെ കേസെടുത്തത്. 2022-ലാണ് കേസിനാസ്പദമായ സംഭവം. എളംകുളത്തെ ഫ്ലാറ്റിൽ അതിക്രമിച്ചുകയറിയ ചിദംബരം ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് പരാതിക്കാരി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. സ്‌ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മഞ്ഞുമ്മൽ ബോയ്‌സ്, ജാൻ എ മൻ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ചിദംബരം.










0 comments