ad
Deshabhimani

ലൈം​ഗികാതിക്രമക്കേസ്: പാലക്കാട്ടെ കോൺ​ഗ്രസ് കൗൺസിലർക്ക് ജാമ്യമില്ല

prasobh c valsan

പ്രശോഭ് സി വത്സൻ (ഇടത്), രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നിവർക്കൊപ്പം പ്രശോഭ് സി വത്സൻ (വലത്)

വെബ് ഡെസ്ക്

Published on Jun 29, 2026, 02:47 PM | 1 min read

കൊച്ചി: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാലക്കാട് നഗരസഭ കോൺഗ്രസ് കൗൺസിലർ പ്രശോഭ്‌ സി വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മണ്ണാർക്കാട് എസ്‌സി-എസ്ടി പ്രത്യേക കോടതി നേരത്തെ പ്രശോഭിന് ജാമ്യംനിഷേധിച്ചിരുന്നു. തുടർന്നാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്.


ബ്യൂട്ടീഷ്യൻ കോഴ്‌സ്‌ പഠിക്കാൻ പാലക്കാട്ടെത്തിയ യുവതിയെ സ‍ൗഹൃദം സ്ഥാപിച്ച്‌ താമസസ്ഥലത്തും കാറിലും പിന്നീട്‌ ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഗർഭിണിയായപ്പോൾ ഗർഭഛിദ്ര മരുന്ന്‌ കഴിക്കാൻ നിർബന്ധിച്ചു. നഗരസഭയിലെ 24 –ാം വാർഡ്‌ ക‍ൗൺസിലറാണ്‌ പ്രശോഭ്‌. യുവതിയുടെ പരാതിയിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.


ബലാത്സംഗക്കേസിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ജയിൽമോചിതനായി പാലക്കാട്ട്‌ വന്നപ്പോൾ സ്വീകരണമൊരുക്കിയത്‌ പ്രശോഭായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home