ad
Deshabhimani

സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

സംവിധായകൻ ചിദംബരം
വെബ് ഡെസ്ക്

Published on Mar 02, 2026, 10:10 AM | 1 min read

കൊച്ചി: സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്. ഒരു നടിയുടെ പരാതിയിലാണ് എറണാകുളം സൗത്ത് പൊലീസ് കേസെടുത്തത്. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ചിദംബരം.


ഭാരതീയ ന്യായസംഹിതയിലെ 74, 75 വകുപ്പുകൾ ചുമത്തി കേസെടുത്തുവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കേസിൽ ചിദംബരത്തെ ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് കടന്നിട്ടില്ല.


2022ലാണ് കേസിനാസ്പദമായ സംഭവം. എറണാകുളത്തെ എളംകുളത്തെ ഫ്ളാറ്റിൽവെച്ചാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. ഫ്ളാറ്റിൽ അതിക്രമിച്ചുകയറിയ ചിദംബരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നും പരാതിക്കാരിയായ നടി മൊഴി നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home