കനത്തചൂട്; വൈദ്യുതി ഉപഭോഗം കുതിക്കുന്നു, ആവശ്യം 6000 മെഗാവാട്ടിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്തചൂട് തുടരുന്നതിനിടെ വൈദ്യുതി ഉപഭോഗം കുതിക്കുന്നു. വ്യാഴാഴ്‌ച സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം 115.263 ദശലക്ഷം യൂണിറ്റായി. രാത്രി 10:30-നും 11-നും ഇടയിലെ വൈദ്യുതി ആവശ്യകത 5950 മെഗാവാട്ട് ആയി കുതിച്ചുയർന്നു.
സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതിയായ ഇടുക്കിയിൽ നിന്ന് കഴിഞ്ഞ ദിവസം 11.974 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിച്ചത്. നം 27.7653 ദശലക്ഷം യൂണിറ്റാണ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചത്. ബാക്കി 87.4977 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് എത്തിക്കുകയാണ് ചെയ്തത്.
തെളിവെടുപ്പ് നടന്നു
വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനായി,റ്റൈം എഹെഡ് മാർക്കറ്റിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനുള്ള അനുമതി തേടി കെഎസ്ഇബി സമർപ്പിച്ച അപേക്ഷയിൽ തെളിവെടുപ്പ് പൂർത്തിയായി. 250 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് പരമാവധി 10.50 രൂപ വരെ നിരക്കിൽ വാങ്ങുന്നതിനാണ് കെഎസ്‌ഇബി അപേക്ഷിച്ചത്. കമീഷന്റെ ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് വൈദ്യുതി ലഭ്യമാകും. വേനലിലെ വൈദ്യുതി ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ കെഎസ്‌ഇബി നേരത്തെ പൂർത്തിയാക്കിയില്ലെന്ന് കമീഷൻ വിമർശിച്ചു.











0 comments