ad
Deshabhimani

print edition ഗുണനിലവാരമുറപ്പിച്ച്‌ 
4 ആരോഗ്യ സ്ഥാപനങ്ങള്‍കൂടി

nqas for health institutions

ആരോഗ്യ സ്ഥാപനങ്ങള്‍ (ഫയല്‍ ചിത്രം)

വെബ് ഡെസ്ക്

Published on Mar 14, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ നാല്‌ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍ക്യുഎഎസ് (നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ്) അംഗീകാരം ലഭിച്ചു. മലപ്പുറം കെ പുരം ജനകീയ ആരോഗ്യകേന്ദ്രം, കണ്ണൂര്‍ ചരല്‍ ജനകീയ ആരോഗ്യകേന്ദ്രം, അമ്പായത്തോട് ജനകീയ ആരോഗ്യകേന്ദ്രം, കണ്ണൂര്‍ മാട്ടൂല്‍ കുടുംബാരോഗ്യകേന്ദ്രം എന്നിവക്കാണ്‌ അംഗീകാരം ലഭിച്ചത്.


ഇതോടെ സംസ്ഥാനത്തെ ആകെ 312 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍ക്യുഎഎസ് ലഭിച്ചത്. ഒമ്പത്‌ ജില്ലാ ആശുപത്രികള്‍, എട്ട്‌ താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 51 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 177 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 53 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ്‌ കണക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home