സീതാർകുണ്ടിൽ തദ്ദേശീയർക്ക് പ്രവേശന ഫീസ് ഒഴിവാക്കി

കൊല്ലങ്കോട് : തദ്ദേശീയരായ സന്ദർശകർക്ക് സീതാർകുണ്ടിൽ പ്രവേശന ഫീസ് ഒഴിവാക്കി. പഞ്ചായത്ത് പ്രസിഡന്റ് കെ സത്യപാൽ നെന്മാറ ഡിഎഫ്ഒ പ്രവീണുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
സ്ഥിരംസമിതി ചെയർമാൻ ആർ ശിവനും പങ്കെടുത്തു. വനംവകുപ്പിന്റെ ഇക്കോ ടൂറിസം സെന്റർ ആരംഭിച്ചശേഷം സന്ദർശകരിൽനിന്ന് പ്രവേശനഫീസ് ഈടാക്കുന്നുണ്ട്. കൊല്ലങ്കോട് നിവാസികളിൽനിന്ന് ഫീസ് ഈടാക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.










0 comments