ad
Deshabhimani

വൈകി എന്നു പറയുന്നതിൽ എന്താണ് അർത്ഥമുള്ളത്? കെ സുധാകരനെ കുറിച്ച് എന്തിന് ചോദിക്കുന്നു?

VD Satheesan.jpg
വെബ് ഡെസ്ക്

Published on Mar 19, 2026, 11:08 AM | 1 min read

കൊച്ചി: കോൺ​ഗ്രസിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയിൽ അനിശ്ചിതത്വം തുടരുന്നു. 24 മണിക്കൂർ 48 മണിക്കൂറായി എന്നിട്ടും വൈകി എന്നു പറയുന്നതിൽ എന്താണ് അർത്ഥമുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു അപസ്വരവുമില്ലാതെ ചരിത്രത്തിലാദ്യമായി യുഡിഎഫ് 140 മണ്ഡലങ്ങളിലേക്കുമുള്ള സീറ്റുകള്‍ പങ്കിട്ടെടുത്തു. അതേസമയം കെ സുധാകരന്റെ വിഷയത്തില്‍ മാധ്യമങ്ങളുടെ സാങ്കല്പിക ചോദ്യങ്ങള്‍ക്ക് ഞാന്‍ എന്ത് മറുപടി പറയണം? നിങ്ങള്‍ എന്തിനാണ് അദ്ദേഹത്തെ പറ്റി ചോദിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.


തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് പറഞ്ഞ കോൺ​ഗ്രസ് വിമർശനങ്ങൾ വന്നതോടെ കഴിഞ്ഞദിവസം 55 പേരുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയിരുന്നു. ബുധനാഴ്ച തന്നെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നാം ദിനം പിന്നിടുമ്പോഴും രണ്ടാംഘട്ട പട്ടികയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home