ad
Deshabhimani

പുനലൂർ യുഡിഎഫിൽ സീറ്റ് തർക്കം

പുനലൂർ യുഡിഎഫിൽ സീറ്റ് തർക്കം
വെബ് ഡെസ്ക്

Published on Mar 18, 2026, 04:14 PM | 1 min read

പുനലൂർ : പുനലൂരിൽ യുഡിഎഫിൽ സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നു. നിയമസഭാ സീറ്റ് വീണ്ടും മുസ്ലീം ലീഗിന് നൽകിയാൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമായി നേതൃത്വം രംഗത്തെത്തി.


കഴിഞ്ഞ രണ്ട് തവണയും മുസ്ലീം ലീഗ് സ്ഥാനാർത്ഥികളായ അബ്ദുറഹ്മാൻ രണ്ടത്താണിയും, ഡോ എ യൂനുസ് കുഞ്ഞും പരാജയപ്പെട്ടിരുന്നു. മണ്ഡലത്തിൽ ഇത്തവണ കോൺഗ്രസ് മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ നിലപാട്.


ലീഗിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കണമെന്ന ആവശ്യമുന്നയിച്ച് കെപിസിസി ക്കും ഹൈക്കമാൻഡിനും പ്രാദേശിക നേതാക്കൾ നിവേദനം നൽകിയിരുന്നു. ലീഗിന് സീറ്റ് നൽകിയാൽ ജനപ്രതിനിധികൾ അടക്കമുള്ളവർ ചുമതലകൾ രാജിവെച്ച് പ്രതിഷേധിക്കാനാണ് നീക്കം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home