ആനക്കൊമ്പിനായി സൈനിക ക്യാമ്പിൽ തിരച്ചിൽ തുടങ്ങി

തിരുവനന്തപുരം : പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഡിജെ പാർട്ടിക്കിടെ മോഷണംപോയ രണ്ട് ആനക്കൊമ്പുകൾ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടങ്ങി. രണ്ടു ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായാണ് പരിശോധന. ക്യാമ്പിലെ കാടുപിടിച്ച സ്ഥലങ്ങളടക്കം പരിശോധിക്കുന്നുണ്ട്. ആനക്കൊമ്പുകൾ ക്യാമ്പിനു പുറത്ത് കൊണ്ടുപോയിട്ടില്ലെന്നാണ് നിഗമനം. 100 കിലോയിലേറെ ഭാരമുള്ളതാണ് കൊമ്പുകൾ. പ്രവേശനകവാടത്തിലെ കർശന പരിശോധനയ്ക്കുശേഷമാണ് വാഹനങ്ങളെല്ലാം പുറത്തേക്ക് വിടുന്നത്.
ഡിജെ പാർട്ടിയിൽ പങ്കെടുത്ത കൂടുതൽപേരെ ചോദ്യംചെയ്തു. സംശയമുള്ളവരുടെ വിരലടയാളങ്ങളും ഫോൺവിളികളും പരിശോധിച്ചു. മോഷണത്തിനും അതിക്രമിച്ചുകടക്കലിനും ഏഴുവർഷം തടവുശിക്ഷ കിട്ടാവുന്ന വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. മദ്രാസ് റജിമെന്റിന് കരസേനാമേധാവിയുടെ കമൻഡേഷൻ ലഭിച്ചത് ആഘോഷിക്കാൻ കഴിഞ്ഞ 11ന് രാത്രി നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് മോഷണം.










0 comments