സ്കൂളുകൾ തുറക്കുന്നു; റോഡുകളിൽ ടിപ്പർ വാഹനങ്ങൾക്ക് നിയന്ത്രണവുമായി എംവിഡി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്.
പുതുക്കിയ സമയക്രമം എംവിഡി പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. റോഡുകളിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായാണ് സമയം ക്രമീകരിച്ചതെന്ന് എംവിഡി അറിയിച്ചു. പുതുക്കിയ സമയക്രമവും എംവിഡി അറിയിച്ചിട്ടുണ്ട്. 'പുതിയ അധ്യയന വർഷം ആരംഭിക്കുകയാണ്. റോഡുകൾ വീണ്ടും സ്കൂൾ തിരക്കുകൾക്ക് വഴിമാറുകയാണ്. റോഡിൽ രാവിലെയും വൈകുന്നേരത്തെയും പീക്ക് അവറുകളിലെ തിരക്ക് കുറക്കുന്നതിനും , അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെയും ഭാഗമായി ടിപ്പർ വാഹനങ്ങളുടെ സമയ നിയന്ത്രണം താഴെ പറയുന്ന രീതിയിൽ ക്രമപ്പെടുത്തിയിരുന്നു,' എംവിഡി പറഞ്ഞു.
കൂടാതെ, സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾക്കോ അനുവാദമില്ലെന്നും നിയമലംഘനം നടത്തിയാൽ വാഹനങ്ങൾ നീക്കം ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്കൂൾ സോണുകളിൽ വേഗത കുറച്ചു മാത്രം വാഹനങ്ങൾ ഓടിക്കണം. സ്കൂൾ സമയം അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ വാഹനങ്ങൾ സ്കൂളുകൾക്ക് സമീപം എത്തിക്കാവൂവെന്നും നിർദേശമുണ്ട്.










0 comments