print edition നാളെ സ്‌കൂൾ തുറക്കും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പുതിയ കൂട്ടുകാരെ വരവേൽക്കാൻ ഒരുങ്ങി സംസ്ഥാനത്തെ സ്‌കൂളുകൾ. തിങ്കളാഴ്‌ചത്തെ പ്രവേശനോത്സവത്തിന് സ്‌കൂളുകൾ തയ്യാറെടുക്കുകയാണ്. പലയിടങ്ങളിലും ഒരുക്കം പൂർത്തിയായില്ല.
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും സ്‌കൂൾപരിസരം ശുചീകരിക്കുന്നതിന് സർക്കാരിൽനിന്ന് കൃത്യസമയത്ത് നിർദേശങ്ങൾ ലഭിക്കാത്തതും പ്രതിസന്ധിയായി. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്‌എസ്‌എസിൽ രാവിലെ പത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും. വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ അധ്യക്ഷനാകും. എല്ലാ വിദ്യാലയങ്ങളിലും ജില്ലാ, ബ്ലോക്ക് തലങ്ങളിലും പ്രവേശനോത്സവം നടക്കും.










0 comments