സ്കൂൾ പ്രവേശനോത്സവം
'വിദ്യ നേടുന്നതിനൊപ്പം മാനവികതയുടെ മഹത്വമുൾക്കൊള്ളുന്ന മനുഷ്യരായി വളരട്ടെ'; പിണറായി വിജയൻ

പിണറായി വിജയൻ
തിരുവനന്തപുരം : വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷത്തിലേക്ക് ചുവടുവയ്ക്കുന്ന വിദ്യാർഥികൾക്ക് ആശംസകളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. അറിവിൻ്റെ ആദ്യാക്ഷരങ്ങൾ സ്വായത്തമാക്കാൻ വിദ്യാലയങ്ങളിലേക്ക് പുതുതായി എത്തുന്ന കുഞ്ഞുങ്ങൾക്ക് ആശംസകൾ നേരുന്നു എന്ന് പിണറായി വിജയൻ പറഞ്ഞു.
വിദ്യ നേടി മിടുക്കരാകുന്നതിനൊപ്പം മാനവികതയുടെ മഹത്വമുൾക്കൊള്ളുന്ന മനുഷ്യരായി വളരാനും ഓരോ വിദ്യാർത്ഥിക്കും സാധിക്കട്ടെ. കളിയും ചിരിയും മായാതെ പഠനം ഏറ്റവും മനോഹരമായി മുന്നോട്ടു കൊണ്ടുപോകാൻ അവർക്കു കഴിയുന്ന അന്തരീക്ഷം നമ്മുടെ വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങൾ കരസ്ഥമാക്കിയ നേട്ടങ്ങൾ പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കട്ടെ എന്നും പിണറായി വിജയൻ പറഞ്ഞു. വിദ്യാർഥികൾക്ക് ശോഭനമായ ഭാവി നേർന്നു.










0 comments