ad
Deshabhimani

സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവർക്കും 2 വിദ്യാർഥികൾക്കും പരിക്ക്

accident trivandrum
വെബ് ഡെസ്ക്

Published on Sep 07, 2026, 10:57 PM | 1 min read

കിളിമാനൂർ : സ്കൂൾ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോഡ്രൈവർക്കും രണ്ട് വിദ്യാർഥികൾക്കും പരിക്കേറ്റു. ഓട്ടോഡ്രൈവർ ആലങ്കോട് മേവർക്കൽ ചോളാട്ട് വീട്ടിൽ ബിജു (46) വിന്റെ പരിക്ക് ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ബിജു ഓട്ടോയിൽ കുടുങ്ങിപ്പോയി. തലയ്ക്ക് ആഴത്തിലുള്ള മുറിവും ഇടതുകാലിന് പരിക്കുമുണ്ട്‌. ബസിന്റെ കമ്പിയിലിടിച്ചാണ്‌ വിദ്യാർഥികൾക്ക് പരിക്കേറ്റത്. തിങ്കൾ പകൽ രണ്ടോടെ ദേശീയപാതയിൽ തോട്ടക്കാട് പാലത്തിനും കെടിസിടി ആശുപത്രിക്കും ഇടയിലാണ് അപകടം.


വിദ്യാർഥികളുമായി കല്ലമ്പലം ഭാഗത്തേക്ക് വരികയായിരുന്ന ആറ്റിങ്ങൽ വാളക്കാട് ക്രൈസ്റ്റ് നഗർ സ്കൂളിന്റെ ബസും എതിരെവന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോയ്ക്കുള്ളിൽ കുടുങ്ങിയ ബിജുവിനെ അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറ്റിങ്ങൽ അഗ്നിരക്ഷാസേന എസ്ടിഒ എസ് ബി അഖിലിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ഷിബി, രതീഷ്, അമൽജിത്ത്, വിഷ്ണു എം സി നായർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home