ad
Deshabhimani

print edition സ്‌കൂൾ പ്രവേശനം മെയ്‌ 2 മുതൽ

school opening.
avatar
സ്വന്തം ലേഖകൻ

Published on Apr 23, 2026, 01:20 AM | 1 min read

തിരുവനന്തപുരം : സംസ്ഥാന സിലബസുള്ള സ്‌കൂളുകളിൽ 2026–27 അധ്യയനവർഷം എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം മെയ്‌ രണ്ടിന്‌ ആരംഭിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവത്തോടെ ക്ലാസ്‌ തുടങ്ങും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ്‌ പ്രവേശനത്തിന്‌ കേന്ദ്രസർക്കാർ നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി ആറ്‌ വയസ്സാണ്‌. എന്നാൽ, സംസ്ഥാനത്ത് കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) പ്രകാരം പ്രായപരിധി അഞ്ച്‌ വയസ്സായി 2026–27 അധ്യയനവർഷത്തേക്കുകൂടി തുടരുമെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ വ്യക്തമാക്കി.


ഒരുക്കങ്ങൾ, ക്ലാസ് പ്രമോഷൻ, സ്‌കൂൾ പ്രവേശനോത്സവം എന്നിവ സംബന്ധിച്ച്‌ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും പൊതുവിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാക്കണം.


രേഖകൾ ഹാജരാക്കാൻ കഴിയാത്തവർക്ക്‌ താൽക്കാലിക പ്രവേശനം നൽകാം. പ്രവേശനത്തിന്‌ പരീക്ഷ നടത്തരുത്‌. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികൾക്ക്‌ പുസ്‌തകം, യൂണിഫോം എന്നിവ പൂർണമായും സ‍ൗജന്യം. സ്‌കൂൾ അറ്റകുറ്റപ്പണികൾ മെയ് 30നകം പൂർത്തിയാക്കി തദ്ദേശസ്ഥാപനത്തിൽനിന്ന്‌ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം. പഠനപിന്തുണ പരിപാടിയിൽ ഉൾപ്പെട്ട കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ പ്രമോഷൻ ലിസ്റ്റ് മെയ് രണ്ടിന് പ്രസിദ്ധീകരിക്കണം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home