ad
Deshabhimani

സുപ്രീംകോടതി വിധി ദളിത് വിരുദ്ധം

print edition കേന്ദ്രസർക്കാർ നിയമഭേദഗതി 
കൊണ്ടുവരണം: പികെഎസ്

PKS
വെബ് ഡെസ്ക്

Published on May 16, 2026, 12:00 AM | 1 min read

തിരുവനന്തപുരം : ജാതി അധിക്ഷേപം നടത്തുന്നത്‌ പൊതുജന മധ്യത്തിലാണെങ്കിൽമാത്രമേ എസ്‌സി–എസ്‌ടി വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം കേസെടുക്കാനാകൂ എന്ന രണ്ടംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി ദളിത് വിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി. ദളിത് വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങളും അന്തസ്സും ഉറപ്പാക്കാനും അവർക്കെതിരെയുള്ള ജാതിവിവേചനങ്ങൾ അവസാനിപ്പിക്കാനും കുറ്റകൃത്യങ്ങൾ തടയാനുമാണ് പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം നടപ്പാക്കിയത്. എന്നാൽ, കഴിഞ്ഞ രണ്ടര ദശാബ്ദക്കാലത്തെ ചരിത്രം പരിശോധിച്ചാൽ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുതന്നെ ഈ നിയമം ദുർബലപ്പെടുത്തുന്നതിനുള്ള നിരവധി വിധികളാണ് പുറത്തുവന്നത്‌. സുപ്രീംകോടതി വിധി സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി നിയമഭേദഗതി കൊണ്ടുവരണമെന്ന് പികെഎസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധുവും സെക്രട്ടറി വി പൊന്നുക്കുട്ടനും പ്രസ്താവനയിൽ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home