ad
Deshabhimani

എസ്ബിഐ ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു

SBI Bank

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on May 23, 2026, 06:18 AM | 1 min read

കൊൽക്കത്ത: ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ (AISBISF) പ്രഖ്യാപിച്ച സമരം മാറ്റിവെച്ചു. മെയ് 25,26 തീയതികളാണ് എസ്ബിഐ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. മുംബൈയിൽ ബാങ്ക് മാനേജ്മെന്റും യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനമെന്ന് ഓൾ ഇന്ത്യ എസ്ബിഐ സ്റ്റാഫ് അസോസിയേഷൻ ബംഗാൾ സർക്കിൾ സെക്രട്ടറി സുധീപ് ദത്ത അറിയിച്ചു.


സ്ഥിരംനിയമനങ്ങൾ നടത്തുക, ജോലിസമ്മർദം കുറയ്ക്കുക, പുറംകരാർ അവസാനിപ്പിക്കുക, ജീവനക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കുക, പൊതുമേഖലാ ബാങ്കുകളുടെ സാമൂഹിക ഉത്തരവാദിത്വം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.


സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടംകൂടിയാണിതെന്നും പൊതുമേഖലാ ബാങ്കുകളുടെ നിലനിൽപ്പിനും ഗുണമേന്മയുള്ള ബാങ്കിങ്‌ സേവനങ്ങൾക്കും യുവാക്കളുടെ തൊഴിലവസരങ്ങൾക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home