ഐഎഫ്‌എഫ്‌കെ
print edition അവർ നിരോധിക്കട്ടെ , നിങ്ങൾ പ്രദർശിപ്പിക്കൂ...

ജെ എൽ അർജുൻ
Published on Dec 18, 2025, 02:50 AM | 1 min read
തിരുവനന്തപുരം
‘‘ഗുഡ്... എക്‌സലന്റ്... വണ്ടർ ഫുൾ’’..
കേരള രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്‌എഫ്‌കെ)യെ സയീദ് മിർസ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. മലയാളിയല്ലെങ്കിലും മലയാള സിനിമയുടെ വലിയ ആരാധകനാണ് വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സയീദ് അക്തർ മിർസ. "‘എനിക്ക് 1998 മുതൽ കേരളവുമായി ബന്ധമുണ്ട്. അന്ന് കോഴിക്കോട് നടന്ന ചലച്ചിത്രമേളയിലാണ് ആദ്യം പങ്കെടുത്തത്. ഇതരഭാഷാ സിനിമകളെ അപേക്ഷിച്ച് ഏറെ മുന്നിലാണ് മലയാള സിനിമ, മറ്റെവിടെയും ഇല്ലാത്ത വ്യത്യസ്തമായ സിനിമാസംസ്കാരം മലയാളത്തിലുണ്ട്’’ –മിർസ പറഞ്ഞു.
ഇന്ത്യൻ സിനിമയിലെ ജനാധിപത്യത്തിന്റെ ശബ്ദംകൂടിയാണ് സയീദ് മിർസ. സ്വാതന്ത്ര്യത്തിന് ഭീഷണി നേരിടുന്ന ഓരോ സന്ദർഭത്തിലും മിർസയുടെ സ്വരം ഉയർന്നുകേൾക്കുന്നു. ചലച്ചിത്രമേളയിൽ 19 സിനിമകൾ നിരോധിച്ച സെൻസർ ബോർഡ് തീരുമാനത്തെക്കുറിച്ചും മിർസയ്ക്ക് അഭിപ്രായമുണ്ട്–"‘ അവർ നിരോധിക്കട്ടെ. നിങ്ങൾ പ്രദർശിപ്പിക്കൂ. ഡൽഹിയിലുള്ളവർ പറയുന്ന പോലെയല്ലല്ലോ നമ്മൾ സിനിമ ആസ്വദിക്കുന്നത്’’–അദ്ദേഹം പറയുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണം ഇത്തവണ സിനിമ കാണാനുള്ള അവസരമുണ്ടായില്ല. എങ്കിലും ചലച്ചിത്രമേളയിൽ സജീവമാണ്. കോട്ടയം കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻകൂടിയാണ് മിർസ.










0 comments