print edition വീക്ഷണം മുഖപ്രസംഗം തള്ളി സതീശൻ

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് മുഖപ്രസംഗമെഴുതിയ പാർടി മുഖപത്രം വീക്ഷണത്തെ തള്ളി വി ഡി സതീശനും. വീക്ഷണം മുഖപ്രസംഗം എഴുതിയവരോടുതന്നെ അക്കാര്യം ചോദിക്കണമെന്ന് സതീശൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മാങ്കൂട്ടത്തിലിനെതിരായ പാർടി നടപടി കൂട്ടായ തീരുമാനമാണ്. അക്കാര്യം കെപിസിസി പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. രാഹുൽ വിഷയം വീണ്ടും സിപിഐ എം ഉന്നയിക്കുന്നത് ശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് പത്രത്തിന്റെ ന്യായീകരണം. 'പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റം. രാഹുലിൻ്റെ തലമുറയിൽപെട്ട ഒരു പറ്റം ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരുന്നത് ഭീതി പടർത്തിയിരിക്കുകയാണ്. അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യകളിൽ തളരാതെയും ജാഗ്രതയോടെ മുന്നോട്ട് പോകണം.' - വീക്ഷണം എഴുതി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുക്കാൻ മടിക്കുകയാണ് കോൺഗ്രസ്. മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ നടപടി വേണ്ടെന്നാണ് നേതൃതലത്തിലെ തീരുമാനം. എംഎൽഎ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെടില്ല.










0 comments