print edition സംസ്കൃത സർവകലാശാല കലോത്സവം: കാലടി മുന്നിൽ

എസ് നവാക്ഷരി (തിരുവനന്തപുരം പ്രദേശിക കേന്ദ്രം) – ഓട്ടൻതുള്ളൽ ഒന്നാംസ്ഥാനം
കാലടി: സംസ്കൃത സർവകലാശാല കലോത്സവം ‘പസോമ’ രണ്ടുദിവസം പിന്നിടുമ്പോൾ 153 പോയിന്റ് നേടി കാലടി മുഖ്യകേന്ദ്രം ഒന്നാംസ്ഥാനത്തേക്ക് കുതിക്കുന്നു. 30 പോയിന്റ് നേടിയ തിരൂർ കേന്ദ്രം രണ്ടാംസ്ഥാനത്തും 25 പോയിന്റ് നേടി പയ്യന്നൂർ കേന്ദ്രം മൂന്നാംസ്ഥാനത്തുമാണ്.
കാലടി മുഖ്യകേന്ദ്രത്തിൽ നാല് വേദികളിലായാണ് മത്സരം. മോഹിനിയാട്ടം, ഭരതനാട്യം (അൺ/പെൺ), ഓട്ടൻതുള്ളൽ, കേരളനടനം, കഥക്, കുച്ചിപ്പുടി, കഥകളി, മാർഗംകളി, മിമിക്രി, കഥാപ്രസംഗം, മോണോ ആക്ട്, പദ്യപാരായണം, പോസ്റ്റർ നിർമാണം, സ്പോർട്‌സ് ഫോട്ടോഗ്രഫി, കാർട്ടൂൺ, നാടോടിനൃത്തം, തിരുവാതിര, ശാസ്‌ത്രീയനൃത്തം, ഒപ്പന, വട്ടപ്പാട്ട് എന്നീ ഇനങ്ങളിലാണ് വ്യാഴാഴ്ച മത്സരം നടന്നത്.
സമാപനദിവസമായ വെള്ളിയാഴ്ച നാടകം, ലളിതഗാനം (ആൺ/പെൺ), മൂകാഭിനയം, രംഗോലി, ശാസ്ത്രീയസംഗീതം എന്നീ മത്സരങ്ങളും അരങ്ങേറും.










0 comments