print edition വേണുഗോപാലിന് സന്ദീപ് വാര്യരുടെ പിന്തുണ; വാട്‌സാപ് ഗ്രൂപ്പിൽ ചേരിപ്പോര്

സന്ദീപ് വാര്യർ (ഇടത്), കെസി വേണുഗോപാൽ (വലത്)
കാസർകോട്: മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ സന്ദീപ് വാര്യർ ഇട്ട വീഡിയോയുടെ പേരിൽ ചേരിപ്പോര്. തൃക്കരിപ്പൂർ മണ്ഡലം യുഡിഎഫ് വാട്സാപ് ഗ്രൂപ്പിലാണ് വീഡിയോ ഇട്ടത്. കെ സി വേണുഗോപാലിനും വി ഡി സതീശനും വേണ്ടി വാദിച്ച് പ്രവർത്തകർ രംഗത്തെത്തിയതോടെ ഗ്രൂപ്പിൽ അസഭ്യവർഷവുമായി.
കോൺഗ്രസിൽ മുഖ്യമന്ത്രിത്തർക്കം രൂക്ഷമാകുന്നതിനിടെയാണ് കെ സി ബറ്റാലിയൻ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിയുക്ത എംഎൽഎ സന്ദീപ് വാര്യർ, കെ സി വേണുഗോപാലിനെ പിന്തുണയ്‌ക്കുന്ന വീഡിയോ ഇട്ടത്.
തൃക്കരിപ്പൂരിലെ ‘യുഡിഎഫ് സൈബർ വിങ്’ വാട്സാപ് ഗ്രൂപ്പിൽ ഇൗ വീഡിയോ എത്തിയതോടെയാണ് പ്രവർത്തകർ തമ്മിൽ തർക്കം തുടങ്ങിയത്. സതീശൻ അനുകൂലികളുടെ അസഭ്യവർഷമായി പിന്നീട്. മുഖ്യമന്ത്രിയായി ഉപതെരഞ്ഞെടുപ്പിനെ നേരിട്ടാൽ വേണുഗോപാലിനെ ജനങ്ങൾ തോൽപ്പിക്കുമെന്നടക്കം ഭീഷണിയും കമന്റിലുണ്ടായി.










0 comments