print edition "സഹജീവിസ്‌നേഹമാണ് മതം' സന്ദേശമുയർത്തി സമസ്‌ത ഗ്ലോബല്‍ ഉലമ സമ്മിറ്റ്

കുണിയ (കാസർകോട്)
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ പണ്ഡിതരാല്‍ സമ്പന്നമായി സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്ലോബല്‍ ഉലമ സമ്മിറ്റ്. ഇംഗ്ലണ്ട്, സൗദി, ഖത്തര്‍, ഒമാന്‍, യുഎഇ, ബഹ്റൈന്‍, ഇറാഖ്, ഊജിപ്ത്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തിയവരായിരുന്നു പ്രതിനിധികൾ. സഹജീവിസ്‌നേഹമാണ് മതമെന്ന സന്ദേശമുയർത്താൻ എല്ലാവർക്കുമാകണമെന്ന് അഭ്യർഥിച്ച സമ്മിറ്റ്, കെയ്റോ വേള്‍ഡ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. സാമി മുഹമ്മദ് റബീബ് ഷരീഫ് ഉദ്ഘാടനം ചെയ്തു.
സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി.
എ വി അബ്ദുറഹ്‌മാന്‍ മുസ്ല്യാർ, പി കെ ഹംസക്കുട്ടി മുസ്ല്യാർ, ബഷീര്‍ അബ്ദുള്ള ഫൈസി, ഡോ. സ്വലാഹ് ബിന്‍ അലി അബ്ദുറഹ്മാൻ, ഡോ. വലീദ് അബ്ദുല്‍ സയിദ്, ഡോ. ഇമാദ് മുഹമ്മദ് ഈസ്അല്‍ അസ്ഹര്‍, ഡോ. മുഹമ്മദ് സയിദ് അല്‍ ഹദ്ദാദ് , ശൈഖ് മുതസ് മുഹമ്മദ് അല്‍ദൂരി, ഡോ. സയ്യിദ് മൂസല്‍ ഖാളിം തുടങ്ങിയവർ സദസുമായി സംവദിച്ചു. പി എം അബ്ദുസലാം ബാഖവി സ്വാഗതവും ഡോ. സി കെ അബ്ദുറഹ്‌മാന്‍ ഫൈസി നന്ദിയും പറഞ്ഞു.
പ്രവാസലോകത്തെ പ്രശ്നങ്ങൾ ചര്‍ച്ചചെയ്ത് പ്രവാസി സംഗമവുമുണ്ടായി. തൊഴില്‍ പ്രശ്‌നം, നിയമങ്ങള്‍, കുടുംബത്തിന്റെ ഭദ്രത, ബിസിനസ്, ഓഹരിവിപണി തുടങ്ങിയ കാര്യങ്ങൾ ചര്‍ച്ച ചെയ്തു. സമസ്ത പ്രവാസി സെല്‍ ചെയര്‍മാൻ ഡോ. പി കെ ഹംസക്കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു.










0 comments