Deshabhimani

print edition മുഖ്യമന്ത്രി ‘മര്യാദയ്ക്ക്‌ സംസാരിക്കണ’മെന്ന്‌ സമസ്‌ത

samastha
വെബ് ഡെസ്ക്

Published on Sep 07, 2026, 01:00 AM | 1 min read

കോഴിക്കോട്‌ : മുഖ്യമന്ത്രി വി ഡി സതീശനെ നിശിതമായി വിമർശിച്ചും നിലപാടുകളിലെ ഇരട്ടത്താപ്പ്‌ സൂചിപ്പിച്ചും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ. സതീശന്റെ കാപട്യവും സംഘിപക്ഷപാതവും നിരത്തിയാണ്‌ മുസ്ലിംലീഗ്‌ അനുകൂല സമസ്‌തയുടെ വിമർശം. സ്‌ത്രീസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട്‌ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരെ വിമർശിച്ച മുഖ്യമന്ത്രിയുടെ സമീപനം മുൻനിർത്തി മുഖപത്രമായ ‘സുപ്രഭാത’ത്തിലൂടെയാണ്‌ കാപട്യം തുറന്നുകാട്ടുന്നത്‌. ‘ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത സതീശൻതന്നെയാണ്‌ സ്‌ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഇപ്പോൾ വാചാലനാകുന്നത്‌.


ട്രിബ്യൂണലിൽ കേസ്‌ നടക്കുന്പോൾ മുനമ്പത്തേത്‌ വഖഫ്‌ ഭൂമിയല്ലെന്ന്‌ പറഞ്ഞു. ഉപസമിതി നിലനിൽക്കെ പിഎം ശ്രീ നടപ്പാക്കാതെവയ്യെന്ന്‌ ആവർത്തിക്കുന്നു’. സമകാലീന പ്രശ്‌നങ്ങളിലെല്ലാം സ്വീകരിച്ച നിലപാടുകളിലെ വൈരുധ്യം വിശദമാക്കിയ സമസ്‌ത വായനാപ്രേമിയെന്നുള്ള സതീശന്റെ അവകാശവാദത്തെയടക്കം കളിയാക്കുന്നുണ്ട്‌. മുഖ്യമന്ത്രിയാകാൻ കോൺഗ്രസിൽനിന്ന്‌ രമേശ്‌ ചെന്നിത്തലയുമുണ്ടായിരുന്നുവെന്ന്‌ ‘മര്യാദക്ക്‌ സംസാരിക്കണം’ എന്ന ശീർഷകത്തിലുള്ള വാർത്താവിശകലനത്തിൽ ഓർമിപ്പിക്കയുംചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home