ad
Deshabhimani

കെ-സ്റ്റോറിലൂടെ കശുവണ്ടി കോർപറേഷൻ ഉൽപന്നങ്ങളുടെ വിൽപ്പന; സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച

cashew industries in kerala
വെബ് ഡെസ്ക്

Published on Jan 11, 2026, 08:39 PM | 1 min read

തിരുവനന്തപുരം:കെ-സ്റ്റോർ മുഖേന കശുവണ്ടി വികസന കോർപറേഷൻ ഉൽപന്നങ്ങളുടെ വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 13ന് രാവിലെ ഒൻപതിന് തെക്കേവിള പുത്തൻനട 182 ആം നമ്പർ കെ സ്റ്റോറിൽ മന്ത്രി ജി ആർ അനിൽ നിർവഹിക്കും.


എം നൗഷാദ് എംഎൽഎ അധ്യക്ഷനാകും. എൻ കെ പ്രേമചന്ദ്രൻ എം പി യാണ് മുഖ്യാതിഥി. കോർപറേഷൻ മേയർ എ കെ ഹഫീസ് ആദ്യവില്പന നിർവഹിക്കും. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home