print edition നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ചു ; മിനിമം വേതനം 25,450 മുതല്‍ 30,800 വരെ

തിരുവനന്തപുരം:
സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെയും മറ്റു വിഭാഗങ്ങളിലെ ജീവനക്കാരുടെയും ശമ്പളം പരിഷ്‌കരിച്ച് കരട് വിജ്ഞാപനമിറക്കി. സ്റ്റാഫ് നഴ്‌സുമാരുടെ മിനിമം വേതനം 25,450 മുതല്‍ 30,800 വരെ. 2018–ലെ വിജ്ഞാപനം പ്രകാരം സ്റ്റാഫ് നഴ്സിന് 20,000 – 24,200 ആയിരുന്നു വേതനം. അന്തിമ വിജ്ഞാപനം ഇറങ്ങുന്നതോടെ 2022 ഒക്‌ടോബർ ഒന്നു മുതൽ മുൻകാല പ്രാബല്യമുണ്ടാകും.
നഴ്സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ, ഓഫീസ് സ്റ്റാഫ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി സ്വകാര്യ ആശുപത്രി മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഉത്തരവ് ഗുണകരമാകും. അടിസ്ഥാന ശമ്പളത്തിന് പുറമെ ആശുപത്രികളുടെ കിടക്കകളുടെ എണ്ണം പരിഗണിച്ച് പ്രത്യേക അലവൻസുകൾക്കും കരടിൽ നിർദേശമുണ്ട്.
801-ൽ കൂടുതൽ കിടക്കകളുള്ള വൻകിട ആശുപത്രികളിലെ നഴ്സുമാർക്കും മറ്റ് ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കും അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വരെ അധിക അലവൻസിന് അർഹതയുണ്ടാകും.
ആശുപത്രികളെ കിടക്കകളുടെ എണ്ണത്തിന്റെയും ജീവനക്കാരുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിൽ വിവിധ കാറ്റഗറികളായി തിരിച്ചാണ് വേതന വ്യവസ്ഥകൾ നടപ്പാക്കുന്നത്. നിലവിൽ വിജ്ഞാപനത്തിൽ പറഞ്ഞതിനേക്കാൾ ഉയർന്ന വേതനം ലഭിക്കുന്നവർക്ക് അത് തുടരാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനത്തിന്മേൽ ആക്ഷേപങ്ങളോ നിർദേശങ്ങളോ സമർപ്പിക്കാൻ രണ്ടുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ശമ്പള പരിഷ്‌കരണം
ഇങ്ങനെ: (തസ്‌തികയും
ശമ്പള സ്‌കെയിലും)
• നഴ്‌സസ് മാനേജര്‍ (എംഎസ്‌സിയും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ബിഎസ്‌സിയും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും) നഴ്സസ് ഡയറക്ടര്‍/ നഴ്‌സസ് ഓഫീസർ: 27, 330 – -33080
• നഴ്‌സിങ് സൂപ്രണ്ട് (ബിഎസ്‌സിയും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും/ മേട്രന്‍ (ബിഎസ്‌സി/ ജിഎന്‍എമ്മും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും): 27,170-–32,870
• അസിസ്റ്റന്റ് നഴ്സിങ് സൂപ്രണ്ട്/ ഡെപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട് (ബിഎസ്‌സിയും 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും/ ജിഎന്‍എമ്മും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും): 26,770–-32,320
• ഹെഡ് നഴ്സ്/ ക്ലിനിക്കല്‍ സൂപ്പര്‍വൈസര്‍/ സിസ്റ്റര്‍ ഇന്‍-ചാര്‍ജ്/ ഗ്രൂപ്പ് ക്യാപ്റ്റന്‍/ ലീഡർ: 26,690– -32,290
• ട്യൂട്ടര്‍ നഴ്സ്/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ (ഇഎംടി/ ആംബുലന്‍സ്): 25,930–-31,380
• സ്റ്റാഫ് നഴ്‌സ് ജിഎന്‍എം/ ബിഎസ്‌സി/ രജിസ്റ്റേര്‍ഡ് എഎന്‍എം സ്‌പെഷല്‍ ഗ്രേഡ് (10 വര്‍ഷത്തെ പ്രവൃത്തി പരിചയം/ ഇഎംടി/ ആമ്പുലന്‍സ് നഴ്സ്: 25,450–-30,800
• എഎന്‍എം ഗ്രേഡ് - 1 (5 വര്‍ഷത്തെ പ്രവൃത്തി പരിചയം): 24,650–29,850
• എഎന്‍എം ഗ്രേഡ് 11: 2-4,290– -29,390









0 comments