ad
Deshabhimani

print edition ഇഡി നോട്ടീസ്: 
ചോദ്യത്തിൽ പ്രകോപിതനായി 
കിറ്റെക്‌സ്‌ ഉടമ

Sabu jacob Rajeev Chandrasekhar
വെബ് ഡെസ്ക്

Published on Feb 06, 2026, 02:15 AM | 1 min read


കൊച്ചി

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇഡി) നോട്ടീസ്‌ ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിൽ പ്രകോപിതനായി കിറ്റെക്‌സ്‌ ഉടമയും ട്വന്റി 20 നേതാവുമായ സാബു എം ജേക്കബ്‌. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖറിനൊപ്പം എറണാകുളം പ്രസ്‌ ക്ലബ്ബിൽ ‘മീറ്റ്‌ ദ പ്രസി’ൽ പങ്കെടുക്കുകയായിരുന്നു സാബു.


അടുത്തിടെ എൻഡിഎയിലെത്തിയ സാബു, കേന്ദ്രസർക്കാരിനെയും മോദിയെയും വാനോളം പുകഴ്‌ത്തുന്നതിനിടെയാണ്‌ ‘താങ്കൾക്ക്‌ ലഭിച്ച ഇഡി നോട്ടീസ്‌ സ്‌ട്രോങ് ആണെന്ന്‌ തോന്നുന്നല്ലോ’ എന്ന ചോദ്യം മാധ്യമപ്രവർത്തകരിൽനിന്നുണ്ടായത്‌. നിയമവിധേയമായി പ്രവർത്തിക്കുന്ന കന്പനിയാണ്‌ കിറ്റെക്‌സെന്നും ഇഡിയോ സിബിഐയോ കെജിബിയോ വിചാരിച്ചാൽപ്പോലും തന്നെ തൊടാനാകില്ലെന്നും സാബു പറഞ്ഞു. ‘ഇനിയിപ്പോൾ അതൊന്നും ഉണ്ടാകില്ലല്ലോ’ എന്നായി മാധ്യമപ്രവർത്തകർ. ഇഡി നോട്ടീസ്‌ അയക്കുന്നത്‌ അവരുടെ ജോലിയുടെ ഭാഗമാണെന്നായിരുന്നു സാബുവിന്റെ മറുപടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home