ad
Deshabhimani

print edition ശബരിമല യുവതീപ്രവേശം: ഫയലുകൾ കാണാതായെന്നത് വസ്‌തുതാവിരുദ്ധം

Sabarimala.jpg
വെബ് ഡെസ്ക്

Published on Mar 07, 2026, 12:05 AM | 1 min read

തിരുവനന്തപുരം: ദേവസ്വം കമീഷണറുടെ ഓഫീസില്‍നിന്ന്‌ ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായെന്ന വാര്‍ത്ത വസ്തുതാവിരുദ്ധവും അടിസ്ഥാനമില്ലാത്തതുമാണെന്ന്‌ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ അധികൃതർ അറിയിച്ചു. ഇ‍ൗ വിഷയവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പ്രമേയങ്ങളും കോടതി നടപടികളുടെ പകര്‍പ്പും ദേവസ്വം ബോര്‍ഡില്‍ സുരക്ഷിതമായി ഉണ്ട്. വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ അത്‌ പിന്‍വലിച്ച് വസ്തുത ജനങ്ങളെ അറിയിക്കുന്ന ഉത്തരവാദിത്വം നിറവേറ്റണമെന്ന്‌ പ്രസിഡന്റ് കെ ജയകുമാറും അംഗങ്ങളായ കെ രാജുവും പി ഡി സന്തോഷ്‌കുമാറും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home