ad
Deshabhimani

ശബരിമല യുവതീ പ്രവേശന കേസ്‌ തിങ്കളാഴ്‌ച സുപ്രീംകോടതിയിൽ

uttarakhand election commission
avatar
സ്വന്തം ലേഖകൻ

Published on Feb 14, 2026, 09:23 PM | 1 min read

ന്യ‍ൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്‌ തിങ്കളാഴ്‌ സുപ്രീംകോടതി വീണ്ടും പരിഗണിക്കും. യുവതികൾക്ക്‌ പ്രവേശനം അനുവദിക്കുന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളാണ്‌ പരിഗണിക്കുക. ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ മൂ‍ന്നംഗ ബെഞ്ചാണ്‌ ഹർജികൾ കേൾക്കുക. കേസ്‌ ഏത്‌ ബെഞ്ചിലേക്ക്‌ വിടണമെന്ന കാര്യത്തിൽ തിങ്കളാഴ്‌ച തീരുമാനമുണ്ടാവും.


2019ലാണ്‌ കേസ്‌ അവസാനം പരിണിച്ചത്‌. അന്ന്‌ കേസ്‌ പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ മാത്രമാണ്‌ ഇന്ന്‌ കോടതിയിലുള്ളത്‌. 2018ലായിരുന്നു യുവതീ പ്രവേശന വിധി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home