ad
Deshabhimani

രണ്ട്‌ ദിവസങ്ങളിലായി 65, 000 പേർക്ക്‌ ദർശനം

print edition സുഗമ ദർശനം ഉറപ്പാക്കി മണ്ഡലകാലം ; മണ്ഡല പൂജയ്‌ക്ക്‌ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി

sabarimala
വെബ് ഡെസ്ക്

Published on Dec 12, 2025, 02:45 AM | 1 min read


ശബരിമല

മണ്ഡല പൂജയ്ക്കെത്തുന്ന മുഴുവൻ തീർഥാടകർക്കും സുഗമർദശനം ഉറപ്പുവരുത്താനുള്ള നടപടികളുമായി ദേവസ്വം ബോർഡ്‌. ഇതിന്റെ ഭാഗമായി 26, 27 തീയതികളിൽ 65,000 പേർക്ക്‌ ദർശനം നടത്താവുന്ന വെർച്വൽ ക്യൂ ബുക്കിങ്‌ വ്യാഴാഴ്‌ച ആരംഭിച്ചു. ഇ‍ൗ രണ്ട്‌ ദിവസങ്ങളിലാണ്‌ മണ്ഡലപൂജ.


26ന് 30,000 പേർക്കും 27ന് 35,000 പേർക്കുമാണ്‌ വെർച്വൽ ക്യൂ വഴി ദർശനത്തിന്‌ ബുക്കിങ്‌ ലഭിക്കുക. sabarimalaonline.org എന്ന വെബ്സൈറ്റിലൂടെ ദർശനത്തിനുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യാം. കോടതിയുടെ നിർദേശമുള്ളതിനാൽ സ്‌പോട്ട് ബുക്കിങ്‌ വഴി 5000 തീർഥാടകർക്ക്‌വീതമാണ് ദിവസേന ദർശനം. സ്‌പെഷ്യൽ കമീഷണർ, എക്‌സിക്യുട്ടീവ്‌ ഓഫീസർ, സ്‌പെഷ്യൽ ഓഫീസർ എന്നിവർ ക‍ൂടിയാലോചിച്ച്‌ തിരക്ക്‌ കുറവുള്ള ദിവസങ്ങളിൽ കൂടുതൽ പേർക്ക്‌ സ്‌പോട്ട്‌ ബുക്കിങിന്‌ അവസരമൊരുക്കുന്നുണ്ട്‌.


തീർഥാടകരുടെ തിരക്ക്‌ സന്നിധാനത്ത്‌ ഏറിയും കുറഞ്ഞും തുടരുന്നു. ഇതുവരെ 20 ലക്ഷത്തോളംപേർ ദർശനം നടത്തി. വ്യാഴാഴ്‌ച തിരക്ക്‌ കുറവായിരുന്നു. തിരക്ക്‌ വർധിക്കുന്പോൾ പന്പയിൽ പ്രത്യേകം ക്യൂ ഏർപ്പെടുത്തിയാണ്‌ തീർഥാടകരെ കയറ്റിവിടുന്നത്‌. മല കയറിവരുന്ന വഴികളിലെല്ലാം തീർഥാടകർക്ക്‌ ഒ‍ൗഷധവെള്ളവും ബിസ്‌കറ്റും നൽകുന്നുണ്ട്‌. ദിവസവും ചേർന്ന്‌ തീർഥാടകർക്ക്‌ സുഗമ ദർശനം നടത്തുന്നതിനുള്ള നടപടികൾ വിലയിരുത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home