ad
Deshabhimani

print edition ശബരിമലയിൽനിന്ന്‌ വിദേശകറൻസി പൊക്കിയത്‌ ബിജെപിക്കാർ ; ഒരാൾ ബിജെപി പഞ്ചായത്തംഗത്തിന്റെ ഭർത്താവ്‌

sabarimala
വെബ് ഡെസ്ക്

Published on Jan 17, 2026, 02:05 AM | 1 min read


ആലപ്പുഴ

ശബരിമല ക്ഷേത്ര ഭണ്ഡാരത്തിൽനിന്ന്‌ വിദേശ കറൻസിയും സ്വർണവും കടത്തിയ കേസിൽ പിടിയിലായ താൽക്കാലിക ജീവനക്കാർ ബിജെപി പ്രവർത്തകർ. ആലപ്പുഴ കൊടുപ്പുന്ന മനയിൽ എം ജി ഗോപകുമാർ (55), കൈനകരി നാലുപുരയ്‌ക്കൽ സുനിൽ ജി നായർ (51) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവർ റിമാൻഡിലാണ്‌. ഗോപകുമാർ എടത്വ പഞ്ചായത്ത്‌ കൊടുപ്പുന്ന ഒന്നാം വാർഡിൽ ബിജെപി അംഗം ദീപയുടെ ഭർത്താവാണ്‌.


​ജോലി കഴിഞ്ഞ് മടങ്ങിയ ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ്‌ പണം തട്ടിയത്‌ വെളിച്ചത്തായത്‌. ചുരുട്ടി വായിൽ തിരുകിയ നിലയിലായിരുന്നു കറൻസികൾ. ഇവരുടെ മുറികളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ വിദേശ കറൻസികൾക്കുപുറമെ ഇന്ത്യൻ രൂപയും രണ്ട് ഗ്രാമിന്റെ സ്വർണ ലോക്കറ്റും കണ്ടെടുത്തു. ഗോപകുമാറിൽനിന്ന് 13,820 രൂപയും സുനിലിൽനിന്ന് 25,000 രൂപയുമാണ് പിടിച്ചത്. ബാങ്ക് ഇടപാടുകളും പോസ്റ്റ് ഓഫീസ് രേഖകളും വിജിലൻസ് പരിശോധിക്കുന്നു. സന്നിധാനം പൊലീസ്‌ കേസെടുത്തു. ഇരുവരെയും ജോലിയിൽനിന്ന്‌ ദേവസ്വംബോർഡ്‌ പുറത്താക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home