ad
Deshabhimani

print edition ശബരിമല പൂജാദ്രവ്യങ്ങൾ വാങ്ങിയതിലെ ക്രമക്കേട്; ദേവസ്വം ബോർഡിനോട് വിശദീകരണം തേടി

travancore devaswam board
വെബ് ഡെസ്ക്

Published on May 19, 2026, 12:00 AM | 1 min read

കൊച്ചി: ശബരിമല സന്നിധാനത്ത് പൂജാസാധനങ്ങൾ വാങ്ങിയതിലും വിതരണം ചെയ്‌തതിലും ക്രമക്കേടും സാമ്പത്തിക ദുരുപയോഗവും നടന്നെന്ന ആരോപണത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹെെക്കോടതി വിശദീകരണം തേടി.


അഷ്ടാഭിഷേക പൂജകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, പൂജാസാധനങ്ങൾ വാങ്ങൽ, വിതരണം എന്നിവയിൽ സുതാര്യതയില്ലെന്ന്‌ ചൂണ്ടിക്കാട്ടി ശബരിമല സ്‌പെഷ്യൽ കമീഷണർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഹെെക്കോടതി ഇടപെടൽ.


ഇതുമായി ബന്ധപ്പെട്ട് പത്തുവർഷത്തെ അക്കൗണ്ട് പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിനോട് ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.


ശബരിമലയിൽ നിലവിലുള്ള ഉദ്യോഗസ്ഥരുടെ സേവന കാലാവധി വിവരങ്ങളും ഇവർക്കെതിരെ മുമ്പ് അച്ചടക്കനടപടികൾ ഉണ്ടായിട്ടുണ്ടോ എന്നതും അറിയിക്കണം.

കേസ് 28ന് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home