ad
Deshabhimani

print edition ശബരിമല: സന്നിധാനത്ത്‌ വീണ്ടും തിരക്കേറി; 16 ലക്ഷം കവിഞ്ഞു

sabarimala1
വെബ് ഡെസ്ക്

Published on Dec 07, 2025, 12:43 AM | 1 min read

ശബരിമല: ശനി, ഞായർ ദിവസങ്ങളിൽ സന്നിധാനത്ത്‌ തിരക്കൊഴിയുന്ന സാഹചര്യത്തിന്‌ ഇത്തവണ മാറ്റം. വെള്ളി രാവിലെ മുതൽ ആരംഭിച്ച തിരക്ക്‌ ശനി വൈകിട്ടും തുടർന്നു. ശനി വൈകിട്ട്‌ ആറ്‌ വരെയുള്ള കണക്ക്‌ അനുസരിച്ച്‌ 70,585 പേരാണ്‌ മല ചവിട്ടിയത്‌. കഴിഞ്ഞയാഴ്‌ച അവധി ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം വളരെ കുറവായിരുന്നു. മണ്ഡലകാലം 21 ദിവസം പിന്നിടുമ്പോൾ ശബരിമല ദർശനം നടത്തിയ ആകെ തീർഥാടകരുടെ എണ്ണം 16 ലക്ഷം കവിഞ്ഞു. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണത്തിലും വലിയ വർധനയാണ്‌. വെള്ളി മാത്രം 3,660 പേരാണ്‌ കാനന പാത വഴിയെത്തിയത്‌. ഈ സീസണിൽ ശരാശരി 2,000 പേരാണ്‌ ദിവസേന ഈ പാത വഴി എത്തുന്നത്. കൃത്യമായ ക്രമീകരണങ്ങൾ ഒരുക്കിയതിനാൽ എത്ര തിരക്കായാൽ പോലും സുഖദർശനം ലഭിച്ചതിന്റെ സന്തോഷത്തോടെയാണ് തീർഥാടകർ സന്നിധാനം വിട്ടിറങ്ങുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home