ad
Deshabhimani

വിഷുവിന് തന്നെ പമ്പയിൽ തീർത്ഥാടന ഓഫീസ് സജ്ജമാകും; ശുചീകരണത്തിന് പുതിയ പ്രോട്ടോക്കോൾ

k jayakumar.

കെ ജയകുമാർ (File)

വെബ് ഡെസ്ക്

Published on Mar 02, 2026, 03:51 PM | 1 min read

തിരുവനന്തപുരം: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി വിഷുവിന് തന്നെ പമ്പയിൽ തീർത്ഥാടന ഓഫീസ് സജ്ജമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ബോർഡിന്റെ പ്രത്യേകയോ​ഗങ്ങളും ഇതേ ഓഫീസിൽ ചേരും. ശബരിമല ഉത്സവത്തിന്‌ മാത്രമായി പ്രത്യേക ബജറ്റ് തയ്യാറാക്കുന്നുണ്ട്. ചെലവുകൾക്ക് നിയന്ത്രണമുണ്ടാക്കാനും വരുമാനം വർധിപ്പിക്കാനും ബജറ്റിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും ജയകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം കഴിഞ്ഞ ഉടനെ വരവ്- ചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്ത് റിപ്പോർട്ട് ലഭിക്കും. ടെൻഡർ രേഖകളും കരാറുകളും പുന:പരിശോധിക്കും. ശുചീകരണത്തിന് വിശദമായ പ്രോട്ടോക്കോൾ തയ്യാറാക്കും. ശുചിത്വമിഷനും വിദ​ഗ്ധരുമായും ചർച്ച നടത്തി. ശബരിമലയെ പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കുമെന്നും ജയകുമാർ അറിയിച്ചു.

ശബരിമലയിലെ യുവതീപ്രവേശനവും യോ​ഗം ചർച്ചചെയ്തു. ക്ഷേത്രങ്ങളെയും ക്ഷേത്രാചാരങ്ങളെയും സംരക്ഷിക്കുക എന്നതാണ് ബോർഡിന്റെ നിലപാട്. നേരത്തെയും ഇതേ നിലപാട് തന്നെയാണ് ബോര്‍ഡ് സ്വീകരിച്ചത്. യുവതീപ്രവേശനത്തിലും ശബരിമലയിലെ ആചാരങ്ങൾ നിലനിർത്തണമെന്ന് സുപ്രീംകോടതിയെ അറിയിക്കുമെന്നും ജയകുമാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home