ad
Deshabhimani

print edition ശബരിമല തീർഥാടനം; അനുമോദന യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു

v n vasavan sabarimala

ശബരിമല തീർഥാടനത്തിന്റെ ഭാഗമായ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അനുമോദിക്കുന്ന യോഗം 
മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 25, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന്റെ ഭാഗമായ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അനുമോദിക്കുന്ന യോഗം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. വിശ്വാസികൾക്ക്‌ സൗഹൃദമായ ഒരു തീർഥാടന കാലം സാധ്യമായത് എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെയാണെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, നന്ദൻകോട്, സുമംഗലി ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ കെ ജയകുമാർ അധ്യക്ഷനായി.


പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പ്, കെഎസ്ഇബി, റവന്യു വകുപ്പ്, വാട്ടർ അതോറിറ്റി, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്‌, തദ്ദേശസ്വയംഭരണ വകുപ്പ്, കുടുംബശ്രീ മിഷൻ, ശുചിത്വമിഷൻ, കെഎസ്ആർടിസി, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്‌, പൊതുമരാമത്ത് വകുപ്പ്, ആരോഗ്യവകുപ്പ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നീ വകുപ്പുകളെ പ്രതിനിധീകരിച്ച് ശ്യാം സുന്ദർ, സതീഷ് ബിനോ, പുട്ട വിമലാദിത്യ, അരുൾ ആർ ബി കൃഷ്ണ, എസ്‌ സുജിത്ത് ദാസ്, ആലപ്പുഴ ജില്ലാ കലക്ടർ അലക്സ് വർഗീസ്, കോട്ടയം ജില്ലാ കലക്ടർ ചേതൻ കുമാർ മീണ , ഇടുക്കി ജില്ലാ കലക്ടർ ദിനേശൻ ചെറുവാട്ട്, പത്തനംതിട്ട ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ, ശബരിമല എഡിഎം അരുൺ എസ് നായർ, കെഎസ്ആർടിസി സിഎംഡി പ്രമോജ്‌ ശങ്കർ എന്നിവർ ഉൾപ്പെടെ നൂറിലേറെ ഉദ്യോഗസ്ഥർ ആദരവ് ഏറ്റുവാങ്ങി.


തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ രാജു, റവന്യു ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, ദേവസ്വം കമീഷണർ ബി സുനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home