print edition ശബരിമല: ഭക്ഷ്യസുരക്ഷ ഉറപ്പാക്കി പരിശോധന

ശബരിമല: തീർഥാടകർക്ക് ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോധന സജീവം. പമ്പയിലും സന്നിധാനത്തും പ്രത്യേക സ്‌ക്വാഡുകൾ പരിശോധന നടത്തി. പമ്പയിൽ 328, സന്നിധാനത്ത് 302 എന്നിങ്ങനെയാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്. പമ്പയിലും സന്നിധാനത്തും ന്യൂനത കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് നൽകി. ഇരുസ്ഥലങ്ങളിൽനിന്നായി ആറ് പരാതികൾ പരിഹരിക്കുകയും നാല് സ്ഥാപനങ്ങളിൽനിന്ന് 30,000 രൂപ പിഴയും ഇൗടാക്കി. പ്രാഥമിക ഗുണനിലവാര പരിശോധനയ്‌ക്കായി ഭക്ഷ്യസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പമ്പയിലും സന്നിധാനത്തുമുള്ള ഭക്ഷ്യസംരംഭകർക്കായി ഫുഡ് ഹാൻഡിങ്ങുമായി ബന്ധപ്പെട്ട ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.










0 comments