ad
Deshabhimani

ശബരിമല തീർത്ഥാടനം; ഓൺലൈൻ വിർച്വൽ ക്യൂ ബുക്കിംഗ് നവംബർ 1 മുതൽ

Sabarimala.jpg
വെബ് ഡെസ്ക്

Published on Oct 31, 2025, 05:56 PM | 1 min read

പത്തനംതിട്ട: വരാനിരിക്കുന്ന ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി വെർച്വൽ ക്യൂ ബുക്കിംഗ് നവംബർ 1 മുതൽ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികൾ ദേവസ്വം ബോർഡ് പൂർത്തിയാക്കി.


ഒരു ദിവസം പരമാവധി 70,000 പേർക്ക് വെർച്വൽ ക്യൂ വഴി ഓൺലൈനായി ദർശനത്തിന് അനുമതി നൽകാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ ക്വാട്ട കൂടാതെ, 20,000 പേർക്ക് വരെ സ്പോട്ട് ബുക്കിംഗിലൂടെ ദർശനത്തിന് സൗകര്യം ഒരുക്കും.


തീർഥാടകർക്ക് വെർച്വൽ ക്യൂ വഴി ദർശനം നിർബന്ധമാണ്. ബുക്കിംഗുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ സന്നിധാനത്തെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്ന യോഗങ്ങൾക്ക് ശേഷം ഉടൻ പുറത്തുവിടും.


മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട നവംബർ 16-ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ഡിസംബർ 27-ന് മണ്ഡല പൂജ പൂർത്തിയാക്കി നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30-ന് വീണ്ടും നട തുറക്കും. 2026 ജനുവരി 14-നാണ് ഈ വർഷത്തെ മകരവിളക്ക്. ജനുവരി 20-ന് തീർഥാടനം പൂർത്തിയാക്കി നട അടയ്ക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home